• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് ഉപയോഗിച്ചാണ് പ​ണം ത​ട്ടാ​ൻ ശ്രമിച്ചത്. ത​ന്‍റെ ഒ​രു ബ​ന്ധു ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് മേയറുടെ പ്രൊഫൈൽ ഫോട്ടോയുള്ളഫേ​സ്ബു​ക്കി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജു​ക​ൾ വ​ന്ന സു​ഹൃ​ത്തു​ക്ക​ൾ ടി.​ഒ. മോ​ഹ​ന​നെ വി​ളി​ച്ച് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തോ​ടെ​യാ​ണ് ടി.​ഒ. മോ​ഹ​ന​ൻ ത​ന്‍റെ ഒ​റി​ജി​ന​ൽ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ത​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ല​വി​ലു​ണ്ടെ​ന്നും പ​ല ആ​വ​ശ്യ​ങ്ങ​ളും പ​റ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​റി​യി​ച്ച​ത്.

ടി. ​ഒ. മോ​ഹ​ന​ന്‍റെ അ​തേ പ്രൊ​ഫൈ​ൽ ഫോ​ട്ടോ വ​ച്ചാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടും നി​ർ​മി​ച്ച​ത്. ഫ്ര​ണ്ട് ലി​സ്റ്റി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും റി​ക്വ​സ്റ്റ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഫെ​യ്ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യു​ട​ൻ ത​ന്നെ കാ​ര്യം അ​റി​ഞ്ഞ​തു​കൊ​ണ്ട് ആ​രു​ടെ​യും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ സൈ​ബ​ർ സെ​ല്ലി​ലും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

മേയറുടെ പരാതിയിൽ കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചികിത്സാ ചെലവിൻ്റെ മറവിൽ കണ്ണൂർ ജില്ലയിൽ നിരവധിയാളുകൾക്കാണ് പണം നഷ്ടപ്പെട്ടത്. നേരത്തെ എം.എൽ.എമാരായ ടി. ഐ മധുസൂദനൻ ,കെ .പി മോഹനൻ, അഡ്വ.സണ്ണി ജോസഫ് എന്നിവരുടെ പേരിലും പണം തട്ടാൻ ശ്രമിച്ചിരുന്നു.ഇവർ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതികളെ പിടികൂടാനായില്ല.

ഇതിനു പുറമേ കണ്ണുർ റൂറൽ പൊലിസ് കമ്മിഷണർ നവനീത് ശർമ്മയുടെ പേരിലും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു. ഈ കേസിലും പൊലിസിന് ഇതുവരെ പ്രതികളെ പിടി കിട്ടിയിട്ടില്ല. കല്യാശേരിയിൽ വീട്ടമ്മയുടെ ബാങ്ക് അകൗണ്ടിൽ നിന്നും പിൻ നമ്പർ ഹാക്ക് ചെയ്തു ഒരു ലക്ഷം രൂപ കവർന്ന കേസിലും ഇതുവരെ പ്രതികളെ പിടി കിട്ടിയിട്ടില്ല.

ഈ സാഹചര്യത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കിയിരുന്നുവെങ്കിലും തട്ടിപ്പ് സംഘം വിലസുകയായിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് വടക്കെ മലബാറിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന തെന്നാണ് പൊലിസിന് ലഭിച്ച വിവരം എന്നാൽ ഇതിൻ്റെ ഉറവിട മെവിടെയാണെന്ന് പൊലിസിന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തികളുടെ മാത്രമല്ല സ്ഥാപനങ്ങളുടെ പേരിലും ഇവർ തട്ടിപ്പ് നടത്തുന്നുണ്ട്.

cmsvideo
  Kerala police warns about privacy issues in audio chat rooms

  കൊ വിഡ് ലോക്ക് ഡൗണിൻ്റെ മറവിൽ വിശ്വാസികൾക്ക് ചില ക്ഷേത്രങ്ങളിൽ ഓൺ ലൈനായി പുജ ചെയ്തു കൊടുക്കുമെന്ന് വാഗ്ദ്ധാനം ചെയ്തു പണം തട്ടുന്ന സംഘവും സജീവമാണ് പെരളശേരി സുബ്രമഹ്മണ്യസ്വാമി ക്ഷേത്രം, മാടായിക്കാവ് എന്നിവയുടെ വ്യാജ ഫെയ്സ് ബുക്ക് പേജുണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടി കുടാൻ കഴിഞ്ഞിട്ടില്ല.

  English summary
  tried to extort money using a fake Facebook profile in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X