Get Updates
Get notified of breaking news, exclusive insights, and must-see stories!

30 കോടിയുടെ വിലയുള്ള ആംബർഗ്രീസുമായി തളിപ്പറമ്പിൽ രണ്ടു പേർ അറസ്റ്റിൽ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ 30 കോടിയുടെ വില മതിക്കുന്ന തിമിംഗല ചർദ്ദിയുമായി (ആംബർ ഗ്രീസ് ) രണ്ടു പേർ പിടിയിൽ. ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് (തിമിംഗല ഛർദ്ദിൽ)
വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് രണ്ടു പേർ പിടിയിലായത്.

കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തളിപ്പറമ്പ് കോയിപ്ര എന്ന സ്ഥലത്ത് വെച്ച് കോയിപ്ര സ്വദേശിയായ ഇസ്മായിലും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ റഷീദുമാണ് പിടിയിലായത്.

kerala

ഇവർ സഞ്ചരിച്ച മഹീന്ദ്ര എക്സ് യു വി വാഹനവും അതിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒൻപതു കിലോഗ്രാം ആംബർഗ്രീസുമായാണ് (തിമിംഗല ചർദ്ദി ) കസ്റ്റഡിയിലെടുത്തത്. ഇത് നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിൻ്റെ പിടിയിലായത് പ്രതികൾ രാജ്യാന്തര കള്ളക്കടത്തു സംഘത്തിൻ്റെ ഏജൻ്റുമാരായി പ്രവർത്തിച്ചു വരികയാണെന്നാണ് അന്വേഷണ സംഘം ത്തിൻ്റെ പ്രാഥമിക നിഗമനം.

തിമിംഗല ഛർദ്ദിൽനിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താനായി കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. തിമിംഗല ചർദ്ദിയെന്ന നിലയിൽ സമുദ്ര ഗവേഷണ ലോകത്ത് അറിയപ്പെടുന്ന ആംബർ ഗ്രീസ് വളരെ അത്യപൂർവ്വ വസ്തുവായാണ് പരിഗണിക്കപ്പെടുന്നത്.

തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നമായാണ് ആംബർ ഗ്രീസ് അന്താരാഷ്ട്ര മാർക്കറ്റിൽ അറിയപ്പെടുന്നത് സ്വർണത്തെക്കാൾ മൂല്യമുള്ളതായിട്ടാണ്.

വില കൂടിയ ഔഷധ നിർമാണത്തിനും അപൂർവ്വമായ സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരത്തിലേറെ വർഷത്തിലധികമായി ആംബർഗ്രീസ്
ഉപയോഗിക്കുന്നുണ്ടെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധ ദ്രവ്യ വിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലമതിക്കുന്നത്.

എണ്ണ തിമിംഗലങ്ങളിലാ ണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം . വംശനാശ ഭീഷണി നേരിടുന്ന എണ്ണ തിമിംഗലത്തിൻ്റെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് സമുദ്രഗവേഷകർ പറയുന്നത്.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

എന്നാൽ ഇതിൻ്റെ മോഹവില കേട്ട് വിദേശരാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരം ഉണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രഹസ്യാന്വേഷണ ഏജൻസിയിൽ നിന്നും നേരത്തെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളുടെ നീക്കങ്ങൾ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെയും വാഹനവും പിടികൂടുന്നതിന് ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. പ്രകാശൻ തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ എന്നിവർ നേതൃത്വം നൽകി. അന്വേഷണ സംഘത്തിൽ ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ് , സുബിൻ പി പി, ഷഹല കെ, ഫ്ളയിംഗ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരും പങ്കെടുത്തു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിനു ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+