കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാരക മയക്കുമരുന്നുമായി പാപ്പിനിശേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ: നീക്കം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് ശനിയാഴ്ച്ച രാവിലെ ഹൊറൈയിനുമായി പിടികൂടിയത്. കണ്ണൂര്‍- തളിപ്പറമ്പ് ദേശീയപാതയില്‍, കല്ല്യാശ്ശേരിയില്‍ വച്ച് വാഹന പരിശോധന നടത്തുകയായിരുന്നു സംഘം.

കൊറോണ ബാധയെന്ന് സംശയം: പരിയാരം മെഡിക്കൽ കോളേജിൽ ഒരാൾ ചികിത്സ തേടികൊറോണ ബാധയെന്ന് സംശയം: പരിയാരം മെഡിക്കൽ കോളേജിൽ ഒരാൾ ചികിത്സ തേടി

ഏകദേശം എഴുഗ്രാം ഹെറോയിനാണ് പിടികൂടിയത്. സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ടു യുവാക്കളുടെ പക്കൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇവർ മാരകമായ ലഹരി വസ്തുവായ ഹെറോയിന്‍ ഒളിപ്പിക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച. കെ.എല്‍ 13 എപി 88 61 നമ്പര്‍ ഹോണ്ട ഡിയോ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരക ലഹരിമരുന്നായ ഹെറോയിനുമായി രണ്ട് യുവാക്കള്‍ വരുന്ന വിവരം രഹസ്യമായി മനസ്സിലാക്കി പുലര്‍ച്ചെ മുതല്‍ എക്‌സൈസ് സംഘം നിരീക്ഷണം നടത്തുകയായിരുന്നു.

crime-158

വാഹന പരിശോധന നടത്തുന്നത് മനസ്സിലാക്കിയ പ്രതികള്‍ വേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമിച്ചെങ്കിലും, എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി അവരെ പിടികൂടുകയായിരുന്നു. എംപി ജുനൈദ് (22), ഷാനവാസ് (22) എന്നിവരാണ് എക്‌സൈസ് സംഘത്തിന് പിടിയിലായത്.

മുംബൈയില്‍ നിന്ന് രഹസ്യമായി മാരകമായ ശേഷിയുള്ള ലഹരി വസ്തുക്കള്‍ കൂടുതല്‍ അളവില്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്കക്കും യുവാക്കള്‍ക്കുമായി അഞ്ചും ആറും ഇരട്ടി കൂടിയ വിലക്ക് വില്‍ക്കുകയാണ് ഇവരുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസര്‍ ഷിബു കെ.സി, ഗ്രേഡ് പി.ഒമാരായ പ്രവീണ്‍ എന്‍.വി, അഭിലാഷ് ഇ, സി.ഇ.ഒമാരായ നിഷാദ്. വി, സനീബ് കെ, വനിത സി.ഇ.ഒ ഷൈന. വി.കെ, ഡ്രൈവര്‍ ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

English summary
Two arrested with drugs from Pappinissery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X