കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ചട്ടലംഘനം: കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്, എല്‍ഡിഎഫ് നിയമലംഘനം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എല്‍ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയും മുന്നണിയും തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവെന്നാരോപിച്ചു യുഡി എഫ് പ്രതിഷേധം ശക്തമാക്കുന്നു. ഇതിനു ജില്ലാകകലക്ടര്‍ മീര്‍മുഹമ്മദലി കൂട്ടുനില്‍ക്കുകയാണെന്നാണ് യുഡിഎഫിന്റെ പരാതി. ഭരണകക്ഷിയായ സിപിഎമ്മിന്റെ ചട്ടുകമായി കലക്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് കലക്ടര്‍ക്കു വക്കീല്‍ നോട്ടിസയച്ചു. നിരന്തരം പരാതിപ്പെട്ടിട്ടും കലക്ടര്‍ തെരഞ്ഞെടുപ്പു ചട്ടലംഘത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.

<strong>ബിജെപിയില്‍ പൊട്ടിത്തെറി; രൂക്ഷ പ്രതികരണവുമായി എംഎം ജോഷി, അമിത് ഷാ മാന്യത കാട്ടിയില്ല!!</strong>ബിജെപിയില്‍ പൊട്ടിത്തെറി; രൂക്ഷ പ്രതികരണവുമായി എംഎം ജോഷി, അമിത് ഷാ മാന്യത കാട്ടിയില്ല!!

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡിലും പ്രിന്ററുടെയും, പബ്ലിഷറുടെയും പേര് രേഖപ്പെടുത്താതെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വ്യാപകമായി പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിടീച്ചര്‍ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും, ജനപ്രാതിനിധ്യനിയമത്തിലെ 127അ(1) വകുപ്പിന്റെ ലംഘനത്തിനെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ സതീശന്‍ പാച്ചേനി പരാതി നല്‍കിയിട്ടുണ്ട്. ആറ് മാസം തടവും രണ്ടായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Mir muhammed ali


കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിന്റെ പരിധിയില്‍ പ്രിന്ററുടെയും, പബ്ലിഷറുടെയും പേര് വയ്ക്കാതെ പ്രചരണ പോസ്റ്ററുകളും, ബോര്‍ഡുകളും വ്യാപകമായി സ്ഥാപിച്ചതിനെതിരെ ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ക്കും, നോഡല്‍ ഓഫീസര്‍ ആയ എഡിഎമ്മിനും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ തുടര്‍ന്നാണ് സതീശന്‍ പാച്ചേനി അഭിഭാഷകന്‍ മുഖേന കലക്ടര്‍ക്ക് നോട്ടീസ് അയച്ചത്. ഇരുപത്തി നാലു മണിക്കൂറിനകം പ്രിന്ററുടെയും, പുബ്ലിഷറുടെയും പേരില്ലാത്ത പോസ്റ്ററുകളും,ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചത്.

മറ്റൊരു തെരഞ്ഞെടുപ്പിലും കാണാത്ത രൂപത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളും, നിയമങ്ങളും ലംഘിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തുമ്പോള്‍ പോലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്തുത വിഷയത്തില്‍ നടപടി സ്വീകരിക്കാത്തതു ഭരണകക്ഷിയായ സിപിഎമ്മിനോടുള്ള വിധേയത്വംകാരണമെന്നാണ് സതീശന്‍ പാച്ചേനിയുടെ ആരോപണം. എന്നാല്‍ യുഡിഎഫ് നേരത്തെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റൈസിങ് കണ്ണൂരെന്ന പേരില്‍ പി കെ ശ്രീമതിയുടെ ചിത്രം വച്ചുയര്‍ത്തിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇതുപൂര്‍ണമായും നീക്കം ചെയ്യുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. നേരത്തെ ക്ണ്ണൂരില്‍ നടന്ന സര്‍വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
udf to action against kannur district collector on violation of model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X