കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ്: ആന്റണി സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും

Google Oneindia Malayalam News
police

കണ്ണൂര്‍: കഴിഞ്ഞ ദിവസം കീഴടങ്ങിയ കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസിലെ മൂന്നാം പ്രതി ആന്റണി സണ്ണിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന താവക്കരയിലുളള അര്‍ബന്‍നിധി ഓഫീസില്‍ കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തുക.

ഇതിനിടെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ ബാഹുല്യം കാരണം പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന പരാതിയുമായി നിക്ഷേപകരംഗത്തെത്തിയിട്ടുണ്ട്.

കേസുകള്‍ പൂര്‍ണമായും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍ രംഗത്തെത്തി. കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

തട്ടിപ്പുപുറത്തുവന്നതു മുതല്‍ കണ്ണൂര്‍ പൊലിസ് അന്വേഷിക്കുന്ന കേസില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മുഖ്യപ്രതികളായ ഷൗക്കത്തലി, കെ. എം ഗഫൂര്‍, ആന്റണി സണ്ണി എന്നിവരെയും മറ്റുളളവരെയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്കു സംസ്ഥാനത്തിനു പുറത്തും വിദേശത്തും ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുമുണ്ടെന്നു തെളിഞ്ഞിരിക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ശക്തമായ അന്വേഷണ സംവിധാനം തന്നെ ആവശ്യമാണെന്നു നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസം ഈയൊരാവശ്യം ശക്തമാക്കുന്നതിനായി നിക്ഷേപകരുടെ യോഗം തന്നെ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാള്‍ അറിയിച്ചു.ഇതിനിടെ അര്‍ബന്‍നിധി, എനി ടൈം മണി സ്ഥാപനങ്ങളുടെ മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പൊലിസ് കമ്മിഷണര്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടു ഇതുവരെ 102 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 22 കേസുകള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 79കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്.

അടുത്ത ദിവസം തന്നെ മുഴുവന്‍ കേസുകളും ഏറ്റെടുത്തു കൊണ്ടു ഉത്തരവ് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ് ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലിസ്‌മേധാവി അനില്‍കാന്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി എം. പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തിലുളള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍, കാസര്‍കോട് ഡി.വൈ. എസ്. പി ടി.മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുക.

English summary
Urban Nidhi investment fraud: Antony Sunny will be questioned again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X