വിളക്കോട് പീഡനം: പ്രതിക്ക് സംഘടനയുമായി ബന്ധമില്ല, വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍: വിളക്കോട് ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബദ്ധപ്പെട്ട് ഡിവൈഎഫ്‌ഐക്കെതിരെ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേസില്‍ പോലീസ് പ്രതിയായി ചേര്‍ത്തിട്ടുള്ള നിധീഷ് എന്നയാള്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന രീതിയിലുള്ള പ്രചരണം സത്യ വിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

നിധീഷ് ഡി വൈ എഫ് ഐ യുടെ ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അംഗമല്ല. ഡിവൈഎഫ്‌ഐയുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഡിവൈഎഫ്‌ഐ യുമായി ബന്ധിപ്പിച്ച് ചില മാധ്യമങ്ങള്‍ ഇന്നലെ ഇത്തരം ഒരു വാര്‍ത്ത നല്‍കിയതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.
സംഘടനയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും മുഖ്യധാര മാധ്യമങ്ങളില്‍ ചിലത് വ്യാജവാര്‍ത്ത ആവര്‍ത്തിച്ച് നല്‍കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റുമായി 530 സ്‌നേഹ വണ്ടികളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഡിവൈഎഫ് ഐ ഇറക്കിയിരിക്കുന്നത്.
15000 ത്തില്‍ അധികം ഡിവൈഎഫ്‌ഐയുടെ യുവജന വളണ്ടിയര്‍മാരെയാണ് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ രംഗത്തുള്ളത്. സമാനകളില്ലാത്ത സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ഡിവൈഎഫ്‌ഐയ്ക്ക് പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.
ഇതില്‍ വിറളി പൂണ്ട് ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരം തെറ്റായ പ്രചരണം നടത്തുന്നത് എതിരാളികള്‍ തുടരുകയാണ്. സഹജീവികള്‍ക്കായ് രംഗത്തിറങ്ങിയ യുവതയുടെ ആത്മവിശ്വാസം തകര്‍ക്കുക കൂടി ലക്ഷ്യം വെച്ചാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
Recommended Video
അതിനാല്‍ ഇത് പോലെ ഉയര്‍ന്നു വരുന്ന അസംബന്ധ പ്രചരണങ്ങള്‍ തള്ളിക്കളയാന്‍ പൊതു സമൂഹം മുന്നോട്ട് വരണം.
വസ്തുതകള്‍ പഠിച്ച് യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്ന്ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ അഭ്യര്‍ത്ഥിക്കുന്നു. വിളക്കോട് ആദിവാസി പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നുംഡി വൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications