വളപട്ടണം പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ പണി പുരോഗമിക്കുന്നു;ഭൂരിഭാഗം തൂണുകളും സ്ഥാപിച്ചു
വളപട്ടണം: കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെ കണ്ണൂര്‍ ബൈപാസില്‍ വളപട്ടണം പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നു. കൂറ്റന്‍ പാലത്തിന്റെ തൂണുകളില്‍ അധികവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.മാറ്റം വരുത്തിയ അലൈന്‍മെന്റ് പ്രകാരം നാവിഗേഷന്‍ സൗകര്യത്തിനായി ഉയരം കൂട്ടി മധ്യഭാഗത്ത് ഭാഗത്ത് സ്ഥാപിക്കുന്ന തൂണുകളാണ് ബാക്കിയുള്ളത്. ഇവയുടെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ദേശീയ പാത അധികൃതര്‍ വിശദീകരിച്ചു.
കണ്ണൂര്‍ ബൈപാസ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിലാണ് പ്രവൃത്തി വേഗത്തിലായത്.കണ്ടല്‍ വന മേഖല ഉള്‍പ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി. വേളാപുരം ദേശീയ പാത മുതല്‍ തുരുത്തി വരെ റോഡ് ഒന്നര വര്‍ഷം മുന്‍പ് തന്നെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ യന്ത്രസാമഗ്രികളും സ്ഥലത്തെത്തിച്ചു. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഹട്ടുകളും നിര്‍മ്മാണസാമഗ്രികളുടെ സംഭരണശാലയും തൊട്ടുപിന്നാലെ നിര്‍മ്മിച്ചു. എന്നാല്‍ പാലത്തിന്റെ രൂപ രേഖ മാറ്റാന്‍ നിര്‍ദ്ദേശം വന്നതോടെ മാസങ്ങളോളം പ്രവൃത്തി സ്തംഭിക്കുകയായിരുന്നു.വളപട്ടണം പുഴ കേന്ദ്രീകരിച്ച് ഭാവിയിലെ വിനോദ സഞ്ചാരസാദ്ധ്യത കണക്കിലെടുത്ത് വലിയ ബോട്ടുകള്‍ കടന്നുപോകുന്നതിനായി പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്തിയാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്.

മധ്യഭാഗത്തെ ഒരു സ്പാനുകളുടെ നീളം 50 മീറ്ററായി നീട്ടിയുംവെള്ളപൊക്ക ഭീഷണി ഒഴിവാക്കാന്‍ ആറ് മീറ്റര്‍ കൂടി മീറ്റര്‍ കൂടി ഉയര്‍ത്തിയുമാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയത്. മറ്റ് സ്പാനുകളും യോജിച്ച രീതിയില്‍ ഉയരം കൂട്ടും.19 സ്പാനുകളാണ് പാലത്തിന് വേണ്ടത്.തുരുത്തി ഭാഗത്തെ സ്പാനുകള്‍ ഇതിനകം ഉയര്‍ത്തി കഴിഞ്ഞു. മറുഭാഗമായ കോട്ടക്കുന്നില്‍ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സ്പാനുകള്‍ ഉയര്‍ത്തിയിട്ടില്ല.ആദ്യ ഡി.പി.ആര്‍. പ്രകാരം തുരുത്തി പാലത്തിന് 130 കോടിയാണ് ചെലവ് കണക്കാക്കിയത്. എന്നാല്‍ നാവിഗേഷന്റെ ഭാഗമായി രൂപരേഖയും മറ്റു മാറ്റങ്ങളും വന്നതോടെ പുതിയ പാലത്തിന് 190 കോടിയോളം വേണ്ടിവരും.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ നിര്‍മ്മിക്കുന്ന വലിയ പാലങ്ങളിലൊന്നാണ് പുതിയ വളപട്ടണം പാലം. പുഴയുടെ ഭാഗത്ത് മാത്രം 740 മീറ്ററാണ് ദൈര്‍ഘ്യം. ഇരുഭാഗത്തെ അപ്രോച്ച് റോഡടക്കം ഒരു കിലോമീറ്ററില്‍ അധികം പാലത്തിന് ആകെ. നീളം വരും.രൂപരേഖയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ കഴിഞ്ഞ അഞ്ച് മാസമായി നിര്‍മാണത്തിന് അതിവേഗത കൈവരിച്ചിട്ടുണ്ട്. നൂറിലേറെ തൊഴിലാളികളാണ് രാപകല്‍ പാലത്തിനായി ജോലി ചെയ്യുന്നത്.












Click it and Unblock the Notifications