• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി: യതീഷ് ചന്ദ്രയ്ക്ക് കണ്ണുരിൻ്റെ ബിഗ് സല്യൂട്ട്

  • By Desk

കണ്ണൂർ: പുതുവത്സരത്തിൻ്റെ തുടക്കത്തിൽ ജില്ലയിലെ പോലീസ് സേനയുടെ തലപ്പത്തു നിന്നും പടിയിറങ്ങുന്ന യതീഷ് ചന്ദ്രയ്ക്ക് കണ്ണുരിലെ ജനതയുടെ ബിഗ് സല്യൂട്ട് . സംഭവബഹുലമായിരുന്നു കഴിഞ്ഞ രണ്ടു വർഷക്കാലമെങ്കിലും വലിയ പരുക്കൊന്നു മേൽക്കാതെ യതീഷ് ചന്ദ്രയ്ക്ക് കണ്ണുരിൻ്റെ മണ്ണിൽ നീതി നിർവഹണം നടത്താൻ കഴിഞ്ഞിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, പ്രതിപക്ഷത്ത് അദ്ദേഹമുള്ളത് നല്ലതാണ്

കണ്ണൂർ ജില്ലാ പോലീസ് മേധാവിയായ യതീഷ് ചന്ദ്രയുടെ സ്ഥലമാറ്റം സംസ്ഥാനമാകെ നടന്ന പോലീസ് സേനയിലെ അഴിച്ചുപണിയുടെ ഭാഗമായിട്ടാണെങ്കിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഴിച്ചുപണി സേനയിൽ തന്നെ സന്ദേഹമുണർത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി നീതിനിർവഹണം നടത്തുന്ന ശൈലിയിലേക്ക് പൊലിസിനെ എത്തിക്കാനുള്ള ശ്രമങ്ങളാണ് എസ്.പിയുടെ ഭാഗത്തു നിന്നും പൊതുവായി സ്വീകരിച്ചത്. നീതിനിർവഹണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ കുറച്ചു കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെയിലാണ് സംസ്ഥാനത്തെ മികച്ച ഐപിഎസ് ഓഫിസർമാരിലൊരാളായ യതീഷ് ചന്ദ്ര സ്ഥലം മാറിപ്പോകുന്നത് സംഭവ ബഹുലമായിരുന്നു യതീഷ് ചന്ദ്ര കണ്ണുരിൽ പിന്നിട്ട രണ്ടര വർഷങ്ങൾ കണ്ണുരുകാരുടെ മനസ്സിൽ സൗമ്യമായ പെരുമാറ്റം കൊണ്ടു സ്ഥാനം പിടിച്ചു ശിവ വിക്രത്തിനു ശേഷമാണ് കേരളമാകെ അറിയപ്പെട്ട ഉദ്യോഗസ്ഥരിലൊരാളായ യതീഷ് ചന്ദ്രയുടെ കടന്നു വരവ്. അതു കൊണ്ടു തന്നെ കണ്ണുരുകാർ യതീഷ് ചന്ദ്രയിൽ നിന്നും ഏറെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

നേരത്തെ കൊച്ചി നഗരം ഉപരോധിച്ച പുതു വൈപ്പിൻ സമരക്കാരെ ലാത്തിയാർജ്ജ് ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് . സ്ത്രീകൾക്കും കുട്ടികൾക്കു മടക്കം അതിഭീകരമായി അടിയേറ്റതിൻ്റെ ദൃശ്യങ്ങൾ ചാനലുകളിലും മറ്റും ചൂടേറിയ ചർച്ചയായി മാറി. പോലീസ് ലാത്തിചാർജ് വിവാദമായതിനെ തുടർന്ന് യതീഷ് ചന്ദ്രയടക്കമുള്ളവർ പൊലിസ് കംപ്ളയിൻ്റ് അതോറിറ്റിക്കു മുൻപിൽ വിചാരണ ചെയ്യപ്പെട്ടു. ഈ മാമനാണ് തല്ലിയതെന്നു ഒരു പിഞ്ചുകുഞ്ഞ് യതീഷ് ചന്ദ്രയെ നോക്കി വിളിച്ചു പറഞ്ഞത് പത്രങ്ങളിലും ചാനലുകളിലും വലിയ വാർത്തയായി ജനകീയ സമരത്തെ പോലീസ് നേരിട്ട രീതി തന്നെ ഏറെ വിമർശിക്കപ്പെട്ടു. സമരക്കാരെ തല്ലാനായി ലാത്തിയുമായി തെരുവിലേക്കിറങ്ങിയ ചിത്രങ്ങൾ യതീഷ് ചന്ദ്രയ്ക്ക് ജനമനസിൽ വില്ലൻ പരിവേഷം നൽകി.

ശബരിമല വിവാദം കത്തിനിൽക്കെ സംഘർഷഭൂമിയിലേക്ക് പോകാൻ ശ്രമിച്ച കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണനെയും ബിജെപി നേതാക്കളെയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെന്ന വലുപ്പം നോക്കാതെ യ തീഷ് ചന്ദ്ര തടഞ്ഞത് പിന്നിട് അദ്ദേഹത്തിന് കേരളത്തിൻ്റെ കൈയ്യടി നേടിക്കൊടുത്തു. യതീഷ് ചന്ദ്രയെന്ന യുവ ഐ.പി.എസ് ഓഫീസർക്ക് ഇതോടെ താരാ പരിവേഷം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പ്രിയങ്കരനായി മാറിയ ഈ യുവ ഐപിഎസ് ഓഫിസറെ മുഖ്യ മന്ത്രി പ്രത്യേക താൽപ്പര്യമെടുത്ത് സ്വന്തം ജില്ലയുടെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് തന്നെ രാഷ്ട്രീയമായി അങ്ങേയറ്റം സെൻ സെറ്റി വായ കണ്ണുരിൽ തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല യതീഷ് ചന്ദ്രയ്ക്ക് കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും മറ്റു മൂന്ന് മന്ത്രിമാരുടെയും നാട്ടിൽമുഖം നോക്കാതെ നീതിനിർവഹണം നടത്തുകയെന്ന ദുഷ്കരമായ ദൗത്യമാണ് യതീഷ് ചന്ദ്രയ്ക്കു മുൻപിലുണ്ടായിരുന്ന വെല്ലുവിളി. എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വളരെ കുറച്ചു കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.സംഘർഷ ബാധിത പ്രദേശങ്ങളിൽ നിരന്തരം റെയ്ഡും രാത്രി കാലപട്രോളിങ്ങും ശക്തമാക്കിയതോടെ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ കളം മാറ്റി ചവിട്ടാൻ നിർബന്ധതരായി. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് സംഘർഷം ബാധിത പ്രദേശങ്ങളിൽ സമാധാന കമ്മിറ്റി യോഗങ്ങളിൽ നിരന്തരം യോഗങ്ങൾ ചേർന്ന തൊടെ ചെറിയ തോണ്ടലും മാന്തലും വലിയ അക്രമങ്ങളിലെക്ക് കലാശിക്കാതെ തടയാൻ കഴിഞ്ഞു.

കഴിഞ്ഞ സെപ്തംബറിൽ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകമാണ് ഇതിന് അപവാദമായത്. എന്നാൽ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞത് അക്രമം വ്യാപിപ്പിക്കാതിരിക്കാൻ സഹായിച്ചു. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ വീടാക്രമണവും ഓഫീസ് തകർക്കലും നിർബാധം തുടർന്നു ഒടുവിൽ സഹികെട്ട് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് എസ്പിയെ പരസ്യമായി വിമർശിക്കേണ്ട സ്ഥിതി വരെയുണ്ടായി. ഇതിനു പുറമേ കതിരുർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്യം നരി വയലിൽ നിർമ്മാണത്തിനിടെ ബോംബു പൊട്ടി നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റത് പൊലിസിന്റെ യശസ്സിന് മങ്ങലേൽപ്പിച്ചു. സിപിഎം പ്രവർത്തകർക്കാണ് കണ്ണും കൈയ്യും നഷ്ടപ്പെട്ടത് ഇതിന് സമാനമായി മട്ടന്നൂർ നടുവ നാടും വീട്ടിൽ നിന്ന് ബോംബു പൊട്ടി സിപിഎം പ്രവർത്തകന് പരുക്കേറ്റു. പന്നിപ്പടക്കമാണ് ബോംബല്ല പൊട്ടിയതെന്നായിരുന്നു ഇതേ കുറിച്ച് പൊലിസിൻ്റെ വിശദികരണം

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇന്ത്യയിലേക്കെത്തിയപ്പോൾ അതീവ ഗുരുതരമായി സ്ഥിതി. കണ്ണുരിൽ രോഗ വ്യാപനതോത് നന്നെ കുറയാൻ കാരണം യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലിസ് നടത്തിയ രാപ്പകൽ പ്രവർത്തനമായിരുന്നു. അഴീക്കലിലെ ഏത്തമിടീക്കൽ സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ തള്ളിപ്പറഞ്ഞതും പിന്നീട് ലഭിച്ച വകുപ്പുതല ശാസനയും യതീഷ് ചന്ദ്ര യുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിച്ചു. യതീഷ് ചന്ദ്രയ്ക്ക് മുക്കു കയറിടാൻ ഐ.ജി വിജയ് സാഖറെയെ മുഖ്യമന്ത്രിക്ക് തലപ്പത്ത് നിയോഗിക്കേണ്ടി വരികയും ചെയ്തു.

പോലീസിന്റെ യാത്രാ സൗകര്യത്തിന് ബൈക്കുകൾ വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനവും കൊണ്ടുവന്നത് യതീഷ് ചന്ദ്രയാണ്. ഇതു ഇടുങ്ങിയ വഴികളിലുടെ പോയി കേസന്വേഷിക്കാനും മറ്റു കൃത്യനിർവഹണം നടത്താനും സിവിൽ പൊലിസുകാർക്ക് സഹായകരമായി പൊലിസിൻ്റെ സൈബർ വിങ് ശക്തമാക്കാനും പൊലിസ് സ്റ്റേഷൻ പരിധികളിൽ സി.സി.ടി.വികൾ സ്ഥാപിക്കാനും മുൻകൈയെടുത്തു.കേസന്വേഷണത്തിൻ്റെ പുരോഗതി മാധ്യമങ്ങളെ അറിയിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി.ഇതു കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡും കായിക മേളകളും നടക്കുന്ന പൊലിസ് മൈതാനം നവീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.ആർ.ഇളങ്കോ വാ ണ് കമ്മിഷനറ്റ് മേധാവിയായി യതീഷ് ചന്ദ്രയുടെ പിൻഗാമിയായി എത്തുന്നത്.കെ.എ.പി ഫോർ ബറ്റാലിയന്റെ മേധാവിയായാണ് യതിഷ് ചന്ദ്രയുടെ പുതിയ നിയമനം ബിജെപി നേതാക്കളുമായുള്ള ഏറ്റുമുട്ടൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാൻ ആഗ്രഹിച്ച യതീഷ് ചന്ദ്രയ്ക്ക് വഴിമുടക്കുമോയെന്ന കാര്യവും വരും നാളുകളിൽ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Yathish Chandra IPS stepping down from position of Kannur police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X