യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം: യുവജന കമ്മീഷന്‍ കേസെടുത്തു
പയ്യന്നൂർ: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവജന കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖയിലുണ്ട്. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷന്‍ ഉറപ്പാക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.
ഗാർഹിക പീഡനമെന്ന പരാതിയിൽ പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി ജ്യേഷ്ഠ 'നോട് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാകുന്നുണ്ട്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂർ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിനു ശേഷമാണ് ' വെള്ളൂർ ക്ഷീരസഹകരണ സംഘം ജീവനക്കാരനാണ് വിജീഷ്
ഇതിനിടെഭര്‍തൃവീട്ടില്‍ യുവതിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. പയ്യന്നൂര്‍ കോറോം സ്വദേശിനി കെ.വി. സുനീഷയാണ് വെള്ളൂരില്‍ ഭര്‍ത്തൃവീട്ടില്‍ മരണപ്പെട്ടത്. ഇത് സ്വാഭാവികമരണമല്ല. കൊലപാതകമോ ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനംമൂലം ആത്മഹത്യ ചെയ്തതോ ആണ്. യുവതി കുടുംബാംഗങ്ങള്‍ക്ക് അയച്ച ശബ്ദസന്ദേശം ഭര്‍തൃപീഡനം ഉണ്ടായെന്നു സ്ഥിരീകരിക്കുന്നതാണ്.
ഭര്‍തൃപീഡനം സംബന്ധമായി നിരവധി തവണ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിയെ നിര്‍ബന്ധിച്ച് പോലീസധികൃതര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. മരണത്തിനുശേഷം പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളെ പരാതി വാങ്ങാതെ തിരിച്ചയക്കുകയായിരുന്നു.
സുനീഷയുടെ മരണം എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. നിരുത്തരവാദപരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. നേതാക്കളായ കെ.കെ. വിനോദ് കുമാര്‍, രൂപേഷ് തൈവളപ്പില്‍, അഡ്വക്കേറ്റ് കെ.കെ. ശ്രീധരന്‍, പ്രകാശന്‍ കോറോം, പി. ശ്യാംകുമാര്‍ എന്നിവര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ഇതിനിടെ സുനിഷയുടെ മരണത്തിന് കാരണക്കാരായ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള പോലീസിന്റെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി, പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി എ. പി നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി നാരായണൻ,അഡ്വ.ഡി.കെ ഗോപിനാഥ്, കെ.എസ്.യു പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കരൻ, നവനീത് നാരായണൻ, ഭരത് ഡി പൊതുവാൾ, സുനീഷ് തായത്തുവയൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ. രൂപേഷ്, പ്രശാന്ത് കോറോം, എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications