റിവൈന്‍ഡ് 2020... കാസര്‍ഗോഡ് ടോപ് 5..! അറിയാം 2020ലെ ജില്ലയിലെ സുപ്രധാന സംഭവങ്ങൾ
കാസർഗോഡ്; സംഭവബഹുലമായിരുന്ന 2020 അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത കൊറോണയെന്ന വൈറസിന്‍റെ വരവും രോഗവ്യാപനവും ലോക്ഡൗണും എല്ലാമായി മുന്‍പൊരിക്കലുമില്ലാത്ത വിധത്തിലാണ് ഈ ഒരു വര്‍ഷം കടന്നു പോകുന്നത്. കാസര്‍കോഡ് ജില്ലയിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. കൊറോണയെ മാറ്റി നിര്‍ത്തിയാല്‍ കേരള രാഷ്ട്രീയത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കു കൂടി കാസര്‍കോഡ് സാക്ഷിയായ വര്‍ഷം കൂടിയായിരുന്നു 2020. 2020 ല്‍ ജില്ലയില്‍ സംഭവിച്ച പ്രധാന സംഭവങ്ങളിലേക്ക്...
കൊവിഡ് തന്നെയാണ് ജില്ലയിലെ ഏറ്റവും പ്രധാന സംഭവം. കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് ക്ലസ്റ്റർ കണ്ടെത്തിയത് കാസര്‍കോഡ് ജില്ലയിലായിരുന്നു.ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഫെബ്രുവരി മൂന്നിനാണ് ജില്ലയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.ജില്ലയിലെ ആദ്യ കോവിഡ് രോഗി ഫെബ്രുവരി 16 ന് രോഗവിമുക്തനായെങ്കിലും,മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. അതിര്‍ത്തി ജില്ലയാതിനാല്‍ തന്നെ രോഗ വ്യാപനം മറ്റുജില്ലകളെ അപേക്ഷിച്ച് കാസര്‍കോഡ് വലിയ രീതിയില്‍ കൂടുതലായിരുന്നു. ന്നീട് കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടമായിരുന്നു ജില്ല നടത്തിയത്.
കേരളത്തിൽ ആദ്യത്തെ കൊവിഡ് ആശുപത്രി-കൊവിഡ് ചികിത്സാ രംഗത്ത് കാസര്‍കോഡിന്‍റെ വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു കൊവിഡ് ആശുപത്രി. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രി സൗജന്യമായി നിര്‍മ്മിച്ചു നല്കിയത്. എല്ലാ ചികിത്സാ സംവിധാനങ്ങളോടും കൂടി, 553 കിടക്കകളുള്ള ആശുപത്രി തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.
യുഡിഎഫ് വിജയം-കാസര്‍കോഡ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിച്ചുകയറിയത് സംസ്ഥാനത്തെ തന്നെ മികച്ച രാഷ്ട്രീയ അട്ടിമറികളിലൊന്നായിരുന്നു. 35 വര്‍ഷം വിശ്വസ്ത ഇടതുകോട്ടയായിരുന്ന കാസര്‍കോഡ് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെയായിരുന്നു ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്

ഫാഷൻ ഗോൾഡ് തട്ടിപ്പ്- 2020 ല്‍ കേരള രാഷ്ടട്രീയത്തെ ഇളക്കിമറിച്ച സംഭവങ്ങളിലൊന്നായിരുന്നു കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കേസ്. തദ്ദേശ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഭരണപക്ഷം പ്രധാന ആയുധമാക്കിയ പ്രചരണ വിഷയം കൂടിയായിരുന്നു ഇത്.
പെരിയ ഇരട്ട കൊല; രാഷ്ട്രീയ കേരളത്തിലേ ഏറെ കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച കേസ് ആയിരുന്നു പെരിയ ഇരട്ട കൊലപാതകം. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊലപ്പെടുത്തിയത്. 14 സിപിഎം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ സിബഐയാണ് കേസ് അന്വേഷിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസ് കാസര്‍കോട് ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയവയില്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചിരുന്നു.