കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാഷി'ന്റെ ബോധവത്കരണം ഫലം കാണുന്നു: ജില്ലയിൽ 50 സീറോ കോവിഡ് വാര്‍ഡുകൾ

Google Oneindia Malayalam News

കാസർഗോഡ്; കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും എല്ലാം ചേര്‍ന്ന് നടത്തിയ കൂട്ടായ യജ്ഞത്തിലൂടെ ജൂണ്‍ രണ്ട് ആയപ്പോഴേയ്ക്കും ജില്ലയിലെ 50 വാര്‍ഡുകള്‍ സീറോ കോവിഡ് വാര്‍ഡുകളായി മാറി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനായ ജില്ലാതല ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായാണ് മാഷ് പദ്ധതി പുരോഗമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓഡിനേറ്റര്‍ പി ദിലീപ് കുമാര്‍, മാഷ് കോ ഓര്‍ഡിനേറ്റര്‍ വിദ്യ, ഡി ഡി ഇ കെ വി പുഷ്പ തുടങ്ങിയവര്‍ പദ്ധതി ഏകോപിപ്പിക്കുന്നു.

kasargod

ജില്ലയിലെ 777 വാര്‍ഡുകളിലും മാഷ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാണ്. ജില്ലയില്‍ ആകെ 3169 അധ്യാപകരാണ് മാഷ് പദ്ധതിയുടെ ഭാഗമായുള്ളത്. ഓരോ വാര്‍ഡിന്റേയും ചുമതല അഞ്ച് അധ്യാപകര്‍ക്ക് വീതമാണ്. ആദ്യ ഘട്ടത്തില്‍ റേഡിയോ, ടി.വി, വാഹന പ്രചരണം തുടങ്ങി വവിധങ്ങളായ മാധ്യമങ്ങളിലൂടെ ജനങ്ങളെ കോവിഡ് രോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കാനും അതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പകര്‍ന്നു നല്‍കാനും മാഷ് പദ്ധതിയിലൂടെ സാധിച്ചു.

വാര്‍ഡുകള്‍ 30 -40 വീടുകളുള്ള ആറു മുതല്‍ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി തിരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വലിയ മാറ്റത്തിന് വഴി തുറന്നു. മൈക്രോ ക്ലസ്റ്ററുകളുടെ ചുമതല ജാഗ്രതാ സമിതി കെയര്‍ ടേക്കര്‍മാര്‍ക്കാണ്. വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാഗ്രതാ സമിതി, ആശാ വര്‍ക്കര്‍മാര്‍, മാഷ് പ്രവര്‍ത്തകരായ അധ്യാപകര്‍ തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്പുകളാണ് വാര്‍ഡുകളില്‍ പ്രവര്‍ത്തനം നടക്കുന്നത്.

മടിക്കൈ പഞ്ചായത്ത് കാവലാള്‍ എന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തുന്ന ഈ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തനം സാധ്യമാകും. കാവലാള്‍ പദ്ധതിയില്‍ ഒരും കുടുംബശ്രീ അംഗത്തിന്റെ അയല്‍ക്കാരായ അഞ്ച് കുടുംബങ്ങള്‍ തെരഞ്ഞെടുത്ത് ആ വീടുകളുടെ കാവലാളായി അംഗത്തെ തീരുമാനിക്കുന്നു. ആ വീടുകളുടെ പൂര്‍ണ്ണ ചുമതല കുടുംബശ്രീ അംഗത്തിനായിരിക്കും. ഇവര്‍ക്കൊപ്പം ജാഗ്രതാ സമിതിയും മാഷ് പ്രവര്‍ത്തകരും സജീവമാകും.

വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്കും മാഷ് പ്രവര്‍ത്തകര്‍ സഹായമാകുന്നു. വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്ക് അതിനായി ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യ സഹായം ആവശ്യമുള്ള ആളുകളെ സി.എഫ്.എല്‍.ടി.സികളിലും മറ്റും എത്തിക്കുന്നതിനും അവശ്യ ഘട്ടങ്ങളില്‍ കോവിഡ് പോസിറ്റീവായതോ, ക്വാറന്റൈനില്‍ ഇരിക്കുന്നതോ ആയ ആളുകള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു നല്‍കുന്നതിനും മാഷ് പ്രവര്‍ത്തകര്‍ മുന്നിലുണ്ട്.

വാര്‍ഡില്‍ ചുമതലയുള്ള അധ്യാപകര്‍ കെയര്‍ ടേക്കഴ്‌സുമായും ജാഗ്രതസമിതിയുമായും നിരന്തരം ബന്ധപ്പെടുകയും തങ്ങളുടെ വാര്‍ഡിലെ ദിവസേനയുള്ള പോസിറ്റീവ് കേസുകളുടെ കണക്ക് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് യഥാസമയം നല്‍കുകയും ചെയ്യും. പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് വാര്‍ഡിലെ രണ്ടാഴ്ചയിലെ കോവിഡ് പോസിറ്റീവ് ഗ്രാഫ് തയ്യാറാക്കാനും അതനുസരിച്ചു ആവശ്യമായ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും ഇതു വഴി സാധിക്കുന്നുണ്ടെന്ന് മാഷ് കോ ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
Drink beer and get vaccinated says joe biden

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

അധ്യാപകര്‍ കെയര്‍ ടേക്കഴ്‌സുമായും ജാഗ്രതസമിതിയുമായും നിരന്തരം ബന്ധപ്പെടുകയും തങ്ങളുടെ വാര്‍ഡിലെ ദിവസേനയുള്ള പോസിറ്റീവ് കേസുകളുടെ കണക്ക് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് യഥാസമയം നല്‍കുകയും ചെയ്യും. പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്ക് വാര്‍ഡിലെ രണ്ടാഴ്ചയിലെ കോവിഡ് പോസിറ്റീവ് ഗ്രാഫ് തയ്യാറാക്കാനും അതനുസരിച്ചു ആവശ്യമായ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും ഇതു വഴി സാധിക്കുന്നുണ്ടെന്ന് മാഷ് കോ ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍ പറഞ്ഞു.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

English summary
50 Zero Covid wards in the district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X