• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആൽബിൻ വിഷത്തെപ്പറ്റി തിരഞ്ഞത് ഇന്റർനെറ്റിൽ,ഗൂഢാലോചനയും ഒറ്റയ്ക്ക്:പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്

കാസർഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16 കാരി മരിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. വെള്ളരിക്കുണ്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആൽബിനെ ഇന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജാരാക്കിയിരുന്നു. സംഭവത്തിൽ ആദ്യം ചെറുപുഴ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. സൈബർ സെബർ സെല്ലിന്റെ സഹായത്തോടെ ആൽബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടപ്പാക്കുന്നതിനായി ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ സെൽ തന്നെയാണ് കണ്ടെത്തിയത്.

'ചെന്നിത്തലയ്ക്കെതിരെ എം ലിജുവിന്‍റെ അശ്ലീലം വിളിയെന്ന് പ്രചാരണം'; ഓഡിയോ വ്യാജമെന്ന്, പരാതി നല്‍കി

 പ്രതി കുറ്റം സമ്മതിച്ചു

പ്രതി കുറ്റം സമ്മതിച്ചു

കാസർഗോഡ് ബളാളിൽ സഹോദരിക്ക് ഐസ്ക്രീമിൽ വിഷം കലർത്തി കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ആൽബിൻ കുറ്റം സമ്മതിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് കേസിൽ 22കാരനായ ആൽബിൻ അറസ്റ്റിലായത്. ആൽബിൻ തനിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കിയ പോലീസ് കേസിൽ മറ്റ് പ്രതികളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ടെസ്റ്റ് നടത്തിയ ശേഷം ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വെള്ളരിക്കുണ്ട് എസ്ഐ ശ്രീദാസൻ നൽകുന്ന വിവരം.

തെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ 16കാരിയായ ആൻമേരിയുടെ മരണത്തിലാണ് 22കാരിയായ ആൽബിൻ അറസ്റ്റിലാകുന്നത്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകിയതോടെയാണ് ആൻമേരി മരണമടയുന്നത്. ആൻമേരിയ്ക്കൊപ്പം ഐസ്ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ കുറച്ച് കുറച്ച് മാത്രം ഐസ്ക്രീം കഴിച്ച അമ്മ ജെസിയും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. സഹോദരി ഉൾപ്പെടെ വീട്ടിലെ മൂന്നുപേർക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയ ആൽബിൻ ഇത് കഴിക്കുന്നതിൽ നിന്ന് വിദഗ്ധമായി വിട്ടിനിൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ആൽബിനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

സ്വത്ത് വിറ്റ് നാടുവിടാൻ ശ്രമം

സ്വത്ത് വിറ്റ് നാടുവിടാൻ ശ്രമം

കുടുംബ സ്വത്തായ നാലേക്കർ സ്ഥലം വിറ്റ് നാടുവിടാനായിരുന്നു കൊലപാതക കേസിൽ അറസ്റ്റിലായ ആൽബിൻ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിനായി കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വരുത്തിത്തീർക്കുകയായിരുന്നു ആൽബിന്റെ ശ്രമം. ഈ കണക്കുകൂട്ടലുകളോടെയാണ് കൂടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ആൽബിൻ കണക്കുകൂട്ടിയത്.

cmsvideo
  Albin's intention for taking sister's life
   ഗുഗിളിൽ തിരഞ്ഞ് തക്കം പാർത്തിരുന്നു

  ഗുഗിളിൽ തിരഞ്ഞ് തക്കം പാർത്തിരുന്നു

  ആൽബിന് ഈ സംഭവങ്ങൾ നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് പിതാവ് ബെന്നി 16000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ പിതാവ് ബെന്നി വാങ്ങി നൽകുന്നത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിൽ എലിവിഷം കലർത്തി നൽകി വീട്ടുകാരെ ഇല്ലാതാക്കാനുള്ള ആൽബിന്റെ ആദ്യ ശ്രമം പാളിയതോടെ ആൽബിൻ എങ്ങനെ വീട്ടുകാരെ ഇല്ലാതാക്കാമെന്ന് ഗൂഗിളിൽ തിരഞ്ഞത് പുതിയ സ്മാർട്ട്ഫോണിലാണ്. എത്ര അളവിൽ എലിവിഷം നൽകിയാലാണ് മരണം സംഭവിക്കുക എന്നു വരെ ആൽബിൻ തിരഞ്ഞു. തുടർന്നാണ് വീണ്ടും എലിവിഷം വാങ്ങിക്കൊണ്ടുവന്ന് ഐസ്ക്രീമുണ്ടാക്കിയപ്പോൾ അതിൽ കലർത്തി കൊലപാതകത്തിന് തക്കം പാർത്തിരുന്നത്.

   മരിച്ചിട്ടും കൂസലില്ല

  മരിച്ചിട്ടും കൂസലില്ല

  ജൂൺ 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന എലിവിഷമാണ് ആൽബിൻ ഐസ്ക്രീമിൽ കലർത്തിയത്. തൊട്ടടുത്ത ദിവസമാണ് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയത്. ഐസ്ക്രീമിൽ വിഷം കലർത്തിയ ആൽബിൻ തനിക്ക് തൊണ്ടവേദനയാണെന്ന കാരണം പറഞ്ഞ് ഐസ്ക്രീം കഴിച്ചിരുന്നില്ല. സഹോദരിയും ബെന്നിയുമാണ് കൂടുതൽ കഴിച്ചത്. ഐസ്ക്രീം അത്രയ്ക്കിഷ്ടമില്ലാത്ത അമ്മയ്ക്ക് ആൽബിൻ നിർബന്ധിച്ച് ഐസ്ക്രീം നൽകുകയും ചെയ്തു. എന്നാൽ വളർത്തുനായയ്ക്ക് ഐസ്ക്രീം നായയ്ക്ക് ഐസ്ക്രീം നൽകണമെന്ന് അമ്മ പറഞ്ഞെങ്കിലും ആൽബിൻ നൽകിയിരുന്നുമില്ല. വീട്ടിൽ ബാക്കിയുണ്ടായിരുന്ന ഐസ്ക്രീം ആൽബിൻ രഹസ്യമായി നശിപ്പിച്ച് കളയുകയും ചെയ്തു. സഹോദരി ആൻമേരി മരിച്ചപ്പോഴും ആൽബിൻ കൂസലില്ലാതെയാണ് സ്ഥലത്തെത്തിയതെന്നും ശ്രദ്ധേയമാണ്. പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

   ലഹരിക്ക് അടിമ?

  ലഹരിക്ക് അടിമ?

  കൊലപാതകക്കേസിൽ അറസ്റ്റിലായ ആൽബിൻ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാൾ ആൻമരിയയോട് നേരത്തെ മോശമായി പെരുമാറിയിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ആൽബിന്റെ ചാറ്റുകൾ ആൻമരിയ കണ്ടിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

  രണ്ടാം തവണയും എലിവിഷം

  രണ്ടാം തവണയും എലിവിഷം

  സഹോദരിക്കൊപ്പം ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ കോഴിക്കറിയിലും ആൽബിൻ വിഷം കലർത്തിയിരുന്നു. ആദ്യം ദിവസം കഴിച്ചതിന്റെ ബാക്കിയായി ഫ്രിഡ്ജിൽ വെച്ച കറിയിലാണ് എലിവിഷം കലർത്തിയത്. വിഷം കലർന്ന ചിക്കൻ കറി ആൽബിൻ ഒഴികെ എല്ലാവരും കഴിക്കുകയും ചെയ്തിരുന്നു. ഒഴിവുകഴിവ് പറഞ്ഞാണ് ആൽബിൻ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയത്. കുടുംബാംഗങ്ങൾക്ക് ചെറിയ വയറുവേദന മാത്രമാണ് എലിവിഷം അടങ്ങിയ ഭക്ഷണം കഴിച്ചതോടെ അനുഭവപ്പെട്ടത്. എന്നാൽ അന്ന് ഭക്ഷണത്തിൽ കലർത്തിയത് പഴയ എലിവിഷമായതിനാൽ അത് ജീവഹാനിയിലേക്ക് എത്തിയില്ല. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് ജൂലെ 29ന് വീണ്ടും വെള്ളരിക്കുണ്ട് ടൌണിൽ പോയി എലിവിഷം വാങ്ങിയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കലർത്തിയത്.

  English summary
  Ann Mary murder case: Police reveals details about acuused and case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X