കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ബബിയ മുതലയ്ക്ക് നേര്‍ച്ചക്കോഴിയെ കൊടുത്തിട്ടുണ്ട്, ആചാരമായിരുന്നു അന്ന്; സംവിധായകന്‍ പറയുന്നു

Google Oneindia Malayalam News

കാസര്‍ഗോഡ്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ അന്തേവാസിയായ മുതല ബബിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് എന്നും കൗതുകമായിരുന്ന ബബിയയ്ക്ക് 75 വയസിലേറെ പ്രായമുള്ളതായി കണക്കാക്കുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രം.

നിരുപദ്രവകാരിയായ ബബിയ ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു. ബബിയ പൂര്‍ണമായും സസ്യാഹാരിയായിരുന്നു എന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ക്ഷേത്രത്തിലെ വഴിപാട് പ്രസാദങ്ങളാണ് ബബിയയുടെ ഭക്ഷണം എന്നും പറയുന്നു.

1

എന്നാല്‍ ബബിയ്ക്ക് നേര്‍ച്ചക്കോഴിയെ കൊടുക്കുന്നത് ആചാരാമായിരുന്നു എന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്യമെന്ററി സംവിധായകന്‍ ഇ ഉണ്ണിക്കൃഷ്ണന്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബബിയയ്ക്ക് നേര്‍ച്ചക്കോഴിയെ കൊടുത്തിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. മുതല അത് കഴിക്കുകയും ചെയ്തിരുന്നു. ഈ 25 വര്‍ഷത്തിനിടെയിലാണ് സസ്യാഹാരിയെന്ന നിലയില്‍ മുതലയെ മാറ്റിയതെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

2

'കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്..അതിന് പ്രസക്തി ഉണ്ടായിരുന്നെങ്കിൽ ദിലീപ് ജയിലിലായേനെ'; രാഹുൽ ഈശ്വർ'കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്..അതിന് പ്രസക്തി ഉണ്ടായിരുന്നെങ്കിൽ ദിലീപ് ജയിലിലായേനെ'; രാഹുൽ ഈശ്വർ

റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു ഉണ്ണിക്കൃഷ്ണന്റ പ്രതികരണം. വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. വിശ്വാസത്തിന്റെ യുക്തിയെ ചോദ്യം ചെയ്യേണ്ടതില്ല. 1945ല്‍ അവിടെ ഒരു മുതലയുണ്ടായിരുന്നു. അന്ന് തിനെ ബ്രിട്ടീഷ് പട്ടാളക്കാരന്‍ വെടിവച്ചുകൊന്നു. അടുത്ത ദിവസം മറ്റൊരു മുതല അവിടെ പ്രത്യക്ഷപ്പെട്ടു. ഈ മുതലയാണ് ബബിയ എന്നാണ് കണക്കാക്കുന്നത്.

3

വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിപ്പെട്ട എല്ലാവരും ഭക്തിയോടെ കാണുന്ന മുതലയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ നിരവധി മുതലകളുണ്ട്. മിക്ക തടാകങ്ങളിലും രണ്ട് തരത്തിലുള്ള മുതലകളുണ്ട്. അതില്‍ മഗര്‍ എന്ന മുതലകളാണ് കേരളത്തിലുള്ളത്.

4

മുതല മാംസാഹാരിയാണെന്ന് നമുക്കത് അറിയാം. എന്നാല്‍ നമ്മുടെ പഞ്ചതന്ത്രകഥകളില്‍ മുതലയെ കുറിച്ച് പറയുന്നുണ്ട്. ഇവിടെ വിശ്വാസത്തിന്റെ പേരില്‍ വെജ് എന്നോ നോണ്‍ വെജ് എന്നോ പറയും. അതിലുപരി അതൊരു സംരക്ഷിക്കപ്പെടേണ്ട ജീവിയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചാരത്തിന്റെ ഭാഗമായിട്ട് നേര്‍ച്ച കോഴ്ിയെ ഈ മുതലയ്ക്ക് കൊടുത്തിട്ടുണ്ട്.

5

ഈ 25 വര്‍ഷത്തിനിടെയിലാണ് സസ്യാഹാരിയെന്ന നിലയില്‍ ഈ മുതലയെ മാറ്റിയത്. ഇത് ആര്യവത്കരണം എന്നൊക്കെ പറയുന്ന സാമൂഹികമായ പ്രശ്നത്തിന്റെ, രാഷ്ട്രീയത്തിന്റെ ഭാഗമായി കാണാവുന്നതാണ്. 1997ല്‍ അതിനെ കുറിച്ച് ഞാനൊരു ഡോക്യൂമെന്ററി ചെയ്തിട്ടുണ്ട്. ആ കുളത്തില്‍ ധാരാളം മീനുകളുണ്ട്. അന്ന് അവിടെ കൊടുക്കുന്ന നൈവേദ്യമാണ് മുതലയ്ക്ക് കോഴി. സമീപത്തെ യക്ഷഗാന കലാകാരനായ ചായക്കടക്കാരനാണ് കോഴിയെ കൊടുത്തിരുന്നചതെന്നും സംവിധായകന്‍ പറയുന്നു.

6

അതേസമയം, ബബിയയ്ക്ക് രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്ക് ശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം എന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. മുതലയ്ക്ക് നിവേദ്യം നല്‍കുന്നത് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടാണ്. ഇഷ്ടകാര്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുള്ളത്. വഴിപാട് നിവേദ്യം പൂജാരി കുളത്തില്‍ എത്തി നല്‍കാറാണ് പതിവെന്നും ക്ഷേത്രം അധികൃതരും വ്യക്തമാക്കുന്നു.

7

ഒരിക്കല്‍ ബബിയ ശ്രീകോവിലിന് മുന്നില്‍ ദര്‍ശനം നടത്തിയത് പൂജാരി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭഗവാനായി സങ്കല്‍പ്പിക്കെപ്പടുന്ന മുതലയ്ക്ക് മുന്നില്‍ മേല്‍ശാന്തി പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാര്‍ത്ഥന നടത്തിയിരുന്നു അന്ന്.

8

ഹിന്ദിയില്‍ പ്രാവീണ്യമുള്ളവർക്ക് പ്രത്യേക പരിഗണന, ആനൂകൂല്യം: കേന്ദ്രത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്ഹിന്ദിയില്‍ പ്രാവീണ്യമുള്ളവർക്ക് പ്രത്യേക പരിഗണന, ആനൂകൂല്യം: കേന്ദ്രത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്

1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്നു മുതലയെ ബ്രിട്ടീഷ് സൈനികന്‍ വെടിവച്ചു കൊന്നെന്നും ദീവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യേക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പണ്ട് സര്‍ക്കസുകാര്‍ ആരെങ്കിലും മുതലക്കുഞ്ഞിനെ കുളത്തില്‍ കൊണ്ടിട്ടതാകും എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. വടക്കന്‍ കേരളം സര്‍ക്കസിന് പേരുകേട്ടതാണ്, ഇന്നുവരെ ബബിയ ആരെയും ആക്രമിച്ചിട്ടില്ലെന്നത് വസ്തുതയാണ്.

മാമ്പഴവും മോഷ്ടിച്ച് പോലീസുകാരന്‍ കടന്നതെങ്ങോട്ട്? പിടികൂടാന്‍ തടസമാകുന്നത് ഈ ഒരു കാരണംമാമ്പഴവും മോഷ്ടിച്ച് പോലീസുകാരന്‍ കടന്നതെങ്ങോട്ട്? പിടികൂടാന്‍ തടസമാകുന്നത് ഈ ഒരു കാരണം

English summary
Director E Unnikrishnan Says it was a ritual to give a votive chicken to Babiya crocodile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X