പെരിയ ഇരട്ടകൊലപാതകം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയകേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. സിബിഐ ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വഴിയരികില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൃപേഷിന്റെയും, ശരത്ത് ലാലിന്റെയും കുടുംബമ സിപിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടയിതെ സമീപിക്കുകയായിരുന്നു. എന്നാല്‍ പെരിയ ഇരട്ട ക1ലപാടത കേസ് സിബിഐ അന്വേഷണമാവിശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനായി വന്‍ തുകയാണ് സര്‍ക്കാരിന് വേണഅടി ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കിയത്. 90.62 ലക്ഷം രൂപയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കിയത്. 2019ലാണ് ഈ കേസ് സിബിഐക്ക് വിട്ടത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പണം ചെലവിട്ടത്. കേസില്‍ സര്‍ക്കാറിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്ന് അഭിഭാഷകര്‍ ഹാജരായിരുന്നത്.

ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി തുടരന്വേഷണം സിബിഐക്ക് വിടുകയായിരുന്നു ഒക്ടോബര്‍ 24ന് തന്നെ സി.ബി.ഐ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു എന്നാല്‍ 2020 ആഗസ്റ്റ് 25ന് ഡിവിഷന്‍ ബെഞ്ച് വിധി ശരിവെച്ചു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2020 ഡിസംബര്‍ ഒന്നിന് അപ്പീല്‍ വീണ്ടു തള്ളുകയായിരുന്നു.
Recommended Video

മനീന്ദര്‍സിങ് എന്ന അഭിഭാഷകന് 60 ലക്ഷവും രജിത്ത്കുമാറിന് 25 ലക്ഷം, പ്രഭാസ് ബജാജിന് മൂന്നുലക്ഷവും എന്നിങ്ങനെയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പ്രതിഫലമായി നല്‍കിയത്. ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ് പാഴാക്കിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications