കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍ഗോഡ് കൊവിഡിനെ വീടുകളില്‍ നിന്ന് നേരിടും: ലക്ഷണമില്ലാത്ത 77 പേർക്ക് ചികിത്സ തുടങ്ങി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാസര്‍ഗോട്ടുകാർ ഇനി കൊവിഡിനെ ഇനി വീടുകളില്‍ നിന്നും നേ്‌രിടും. സംസ്ഥാനത്ത് ആദ്യമായി രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തിയുള്ള ചികിത്സ കാസര്‍ഗോഡ് തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണിത്. കഴിഞ്ഞ ദിവസം വരെ 77 രോഗികളാണ് വീടുകളില്‍ ചികിത്സ തേടിയത്. ചെറുവത്തൂര്‍ (19), കാസര്‍കോട് (10), തൃക്കരിപ്പൂര്‍, മഞ്ചേശ്വരം (ആറ് വീതം), ഉദുമ, അജാനൂര്‍, ചെമ്മനാട് (അഞ്ച് വീതം), കാഞ്ഞങ്ങാട്, പള്ളിക്കര (നാല് വീതം), കള്ളാര്‍, കയ്യൂര്‍ചീമേനി, പടന്ന (രണ്ട് വീതം), ചെങ്കള, കിനാനൂര്‍ കരിന്തളം, മംഗല്‍പാടി, നീലേശ്വരം, പുല്ലൂര്‍ പെരിയ, പിലിക്കോട്, പുത്തിഗെ (ഒന്ന് വീതം) എന്നിങ്ങനെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ രോഗികളുടെ എണ്ണം.

 കണ്ണൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു: കുറ്റകൃത്യം മദ്യലഹരിയിൽ!! പ്രതി കസ്റ്റഡിയിൽ കണ്ണൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു: കുറ്റകൃത്യം മദ്യലഹരിയിൽ!! പ്രതി കസ്റ്റഡിയിൽ

രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ടെലി മെഡിസിന്‍ വഴി മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. സ്വയം നിരീക്ഷിച്ച് മാറ്റങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തില്‍ ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കിലെ കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ളവര്‍ ഫോണ്‍വഴി രോഗിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നു. രോഗിക്ക് ശാരിരീക പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിന് ജില്ലാതല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടെലി കൗണ്‍സിലിങ്ങുമുണ്ട്. വീടുകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1586174368-1

ഇതിനിടെ കാസര്‍ഗോഡ് ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിലെ ജീവനക്കാരനായ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ നിരീക്ഷണത്തില്‍ പോയി. മേധാവിയുടെ ഡ്രൈവറും മറ്റൊരു പൊലീസുകാരനും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഒരു പൊലീസുകാരന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലുള്ള പയ്യന്നൂര്‍ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 32 ആയി.

ഇതിനിടെ ജില്ലയില്‍ 49 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. അഞ്ചുപേര്‍ ഇതര സംസ്ഥാനത്തുുനിന്നും ഒമ്പതുപേര്‍ വിദേശത്തുനിന്നും വന്നവരാണ്. മഞ്ചേശ്വരം സ്വദേശിനി (34)യായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. 51 പേര്‍ രോഗമുക്തി നേടി. ഉദുമയിലാണ് കൂടുതല്‍ രോഗികള്‍, 14. അജാനൂര്‍, ചെറുവത്തൂര്‍, മംഗല്‍പാടി, പള്ളിക്കര (2 വീതം), ചെമ്മനാട് (5), മധൂര്‍ (4), കാസര്‍കോട്, മഞ്ചേശ്വരം (5 വീതം), നീലേശ്വരം, ബേഡഡുക്ക, മടിക്കൈ, മൊഗ്രാല്‍പുത്തൂര്‍, പടന്ന, കുംബഡാജെ, കയ്യൂര്‍ ചീമേനി, കാഞ്ഞങ്ങാട് (ഒന്ന് വീതം),

വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. 986 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ഇതിനിടെ

ജില്ലയില്‍ 51 പേര്‍ക്ക് രോഗം ഭേദമായി. പൈവളിഗെ, പുത്തിഗെ, ബദിയടുക്ക, കുമ്പള (ഒന്നു വീതം), ഉദുമ, ചെങ്കള, പടന്ന (മൂന്ന് വീതം), കാസര്‍കോട് (5), അജാനൂര്‍ (6), കാഞ്ഞങ്ങാട്, ചെമ്മനാട്, കുംബഡാജെ, നീലേശ്വരം, പിലിക്കോട്, മൊഗ്രാല്‍പുത്തൂര്‍, കുറ്റിക്കോല്‍ (2 വീതം), തൃക്കരിപ്പൂര്‍ (6), പള്ളിക്കര(7) എന്നിങ്ങനെയാണ് രോഗമുക്തര്‍.

English summary
Kasargod adopted home treatment facility for covid patients for first time in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X