കൊല്ലപ്പെട്ടത് നാട്ടുകാരുടെ റോബിൻഹുഡ്, മംഗളുരിൽ വീണ്ടും അധോലോക പോര് തുടങ്ങി
കാസർകോട്: ഇന്നോവ കാറിൽ തട്ടികൊണ്ടു പോയി ഡോൺ എന്നറിയപ്പെടുന്ന തസ്ലിമിനെ വെടിവെച്ചു കൊന്നതിനു കാരണം മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാസർക്കേട്ടെ അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലിസിന് സൂചന ലഭിച്ചു.
പോലീസ് കസ്റ്റഡിയില്‍ നിന്ന് ജാമ്യം ലഭിച്ച് മടങ്ങുന്നതിനിടയില്‍ കാസര്‍ഗോഡ് കീഴൂര്‍ ചെമ്പിരിക്ക സ്വദേശി സിഎം മുഹമ്മദ് തസ്ലീമിനെ (38) യാണ് കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇയാൾ പൊലിസിന് വിവരങ്ങൾ ഒറ്റുകൊടുക്കാറുണ്ടെന്ന മംഗളുരുരിലെ അധോലോകത്തിന്റെ സംശയമാണ് ആസൂത്രിത കൊലയ്ക്കു വഴിതെളിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം ബണ്ട്വാളില്‍ പോലീസ് സംഘം പിന്തുടരുന്നതിനിടയില്‍ അധോലോക സംഘം ഇന്നോവ കാറിനകത്തുവച്ച് തസ്ലീമിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇതിനിടെ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നാല് സംഘാംഗങ്ങള്‍ മംഗളുരു പോലിസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
മംഗളുരിൽ നടന്ന ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് നാലുമാസത്തിലേറെയായി ഗുല്‍ബര്‍ഗ ജയിലിൽറിമാന്ഡിലായിരുന്ന തസ്ലീമിനെ ജനുവരി 31 ന് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് കലബുര്ഗിലെ ലോഗി പോലീസ് സ്റ്റേഷന് പരിധിയില്‍വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
ഞായറാഴ്ച അക്രമികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യതാവളം വളഞ്ഞ പോലീസിനെ കണ്ട് സംഘം തസ്ലീമിനെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വീണ്ടും പോലീസ് പിന്തുടരുന്നതിനിടെയാണ് ബണ്ട്വാള്‍ ബി സി റോഡിനു സമീപം കാറിനകത്തു തന്നെ തസ്ലീമിനെ വെടിവച്ചു
കൊലപ്പെടുത്തിയത്. കാസർകോട് റോബിൻഹുഡായി അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ് തസ്ലിം.
സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ പോലും ഡോണ്‍ എന്ന വിശേഷണം ചേര്‍ത്തിട്ടുള്ള തസ്ലീം ആദ്യകാലത്ത് ദുബായില്‍ റോയുടെയും ദുബായ് പോലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്നതായാണ് സൂചന. ഇതു കൊണ്ടു തന്നെ മംഗളൂരിലെ ചില അധോലോക കേന്ദ്രങ്ങളില്‍ നിന്ന് ഇയാളുടെ ജീവന് നേരെ ഭീഷണിയുണ്ടായിരുന്ന. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് തസ്ലിമിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന് സ്വദേശിയുള്‍പ്പെട്ട മംഗളൂരു അരുണ്‍ ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവിധ കേസുകളുടെ പേരില്‍ ഇടയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത് മാസങ്ങള്‍ റിമാന്‍ഡില്‍ വച്ചതും അധോലോകത്തെ ശത്രുക്കളില്‍ നിന്ന് തസ്ലീമിന് സുരക്ഷ ഒരുക്കാനായിരുന്നുവെന്നാണ് പോലിസ് നൽകുന്ന സൂചന. അതേസമയം പലപ്പോഴും ഒരേസമയം പോലീസിനു വേണ്ടിയും ചില അധോലോക സംഘങ്ങള്‍ക്കു വേണ്ടിയും അപകടകരമായ ഡബിള്‍ ഗെയിമാണ് തസ്ലീം കളിച്ചിരുന്നതെന്നും അടുപ്പമുള്ളവർ പറയുന്നു'
നാട്ടിലെ വിവിധ ക്ലബ്ബുകള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കൈയയച്ചു പണം നൽകിയിരുന്ന തസ്ലീമിന് ചെമ്പിരിക്കയില്‍ ഒരു റോബിന്‍ഹുഡ് പരിവേഷമായിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ ഒരു പ്രതിയെ ബാറില്‍വച്ച് തിരിച്ചറിഞ്ഞ് റോയ്ക്ക് വിവരം കൈമാറിയത് തസ്ലീമായിരുന്നുവെന്ന കഥയും നാട്ടില്‍ പ്രചരിക്കുന്നുണ്ട്.
ഇടക്കാലത്ത് ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. അധോലോകബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായതോടെ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. ചെമ്പിരിക്ക കടുക്കക്കല്ലിനു സമീപം ഇയാളുടെ പുതിയ ഇരുനില വീടിന്റെ പണി നടന്നുവരികയാണ്.
കാസര്‍ഗോഡ്- ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളിലായി പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് തസ്ലിം'. ഉപ്പളയിലെ ഗുണ്ടാത്തലവനായിരുന്ന കാലിയ റഫീഖിന്റെ കൊലയുമായി ബന്ധപ്പെട്ട കേസും ഇതില്‍ ഉള്‍പ്പെടുന്നു. റഫീഖിന്റെ എതിര്സംഘത്തിലുള്ളവര്ക്ക് ആയുധം നൽകി സഹായിച്ചത് തസ്ലീമായിരുന്നുവെന്നാണ് ആരോപണം. ഈ കൊലപാതകത്തിനുള്ള പ്രതികാരമാകാം തസ്ലീമിന്റെ വധമെന്നും പോലീസ് സംശയിക്കുന്നുണ്ട്. രവി പൂജാരി ഉൾപ്പെടെയുള്ള അധോലോക സംഘം നിയന്ത്രിക്കുന്ന മംഗളുരിൽ ഡോൺ. തസ്ലിമിന്റെ സംഘം പുതിയ ഏറ്റുമുട്ടലുകൾക്ക് വഴിവച്ചേക്കാമെന്ന ആശങ്കയിലാണ് പൊലിസ് .
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications