Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ല: കെ.സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട്
കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്.

kerala

നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്. ആശയപ്പാപ്പരത്തമാണ് കോണ്‍ഗ്രസ്സിന്. എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരി ച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ആര്‍എസ്എസിനും ബിജെപിക്കുമെതിരെ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോ എന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത് തന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ട് നീ്കുപോക്കിന് തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

എന്നാല്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ സാധിച്ചെന്നും ഇത്തവണ അത് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Firoz Kunnamparambil VS KT Jaleel, What happening in Thavanur?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+