കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗളൂരുവിൽ നിന്നുള്ള വിതരണം നിന്നു; കാസർഗോഡ് ജില്ലയിൽ ഓക്സിജൻ ക്ഷാമം

മംഗളൂരുവിൽ നിന്നുള്ള വിതരണം നിന്നു; കാസർഗോഡ് ജില്ലയിൽ ഓക്സിജൻ ക്ഷാമം

Google Oneindia Malayalam News

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം കാസർഗോഡ് ജില്ലയിൽ ഓക്സിജൻ ക്ഷാമവും രൂക്ഷമാകുന്നു. മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം നിലച്ചതോടെ ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല. ദിവസവും അഞ്ഞൂറോളം സിലിണ്ടറുകൾ ആവശ്യമുള്ളടുത്ത് ഇപ്പോ 200 സിലിണ്ടറുകൾ മാത്രമാണ് ലഭ്യമാകുന്നത്.

covid 19

നിലവിൽ കണ്ണൂരിൽ നിന്നുമാണ് കാസർഗോഡ് ജില്ലയിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. എന്നാൽ ഇത് സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന് പര്യാപ്തമല്ല. ഒാക്​സിജൻ ആവശ്യമായ രോഗികളെ പല സ്വകാര്യ ആശുപത്രികളും ഇപ്പോൾ പ്രവേശിപ്പിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു.

ഓക്​സിജൻ ക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും സിലണ്ടറുകൾ നൽകാനാവശ്യപ്പെട്ട്​ കലക്​ടർ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഈ പോസ്റ്റിന്​ താഴെ പ്രതിഷേധ പ്രതികരണങ്ങളാണ്​ വരുന്നത്​. കാസർകോട്​ ജില്ലയോടുള്ള സംസ്​ഥാന സർക്കാറിന്‍റെ വിവേചനത്തിനെതിരെയും ജില്ല കലക്​ടറുടെ നടപടികൾക്കെതിരെയുമാണ് പ്രതിഷേധം.

Recommended Video

cmsvideo
COVID outbreak in world’s most vaccinated country | Oneindia Malayalam

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം

അതേസമയം കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 969 പേരാണ് ഇന്ന് കോവിഡ് പോസിറ്റിവായത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Oxygen shortage in Kasargod as covid cases increases collector seek for help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X