Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ സുബൈദ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവു പിഴയും

കാസർഗോഡ്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60) കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഒന്നാം പ്രതി മധൂർ പട്ള കുഞ്ചാർ കോട്ടകണ്ണിയിലെ അബ്ദുൾ ഖാദർ (28) നാണ് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി കൃഷ്ണകുമാറിന്റേതാണ് വിധി.

കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. കേസിലെ മൂന്നാം പ്രതി കാസര്‍കോട് മാന്യ സ്വദേശി ഹര്‍ഷാദി(34)നെ‌ കോടതി വെറുതെ വിട്ടും‌. രണ്ടാം പ്രതിയായ കർണാടക സുള്യ ഗുളുംബ ഹൗസിലെ അസീസ് എന്നയാൾ ഇപ്പോഴും ഒളിവിലാണ്. നാലാം പ്രതി കുതിരപ്പാടി സ്വദേശി പി അബ്ദുള്‍അസീസിനെ കേസില്‍ മാപ്പു സാക്ഷിയാക്കി.

ail3-1584796693-15986864481-1663525229.jpg -Properties Reuse Image

2018 ജനുവരി 19നായിരുന്നു സുബൈദയുടെ ര മൃതദേഹം ആയമ്പാറ ചെക്കിപ്പാറയിലെ വീട്ടില്‍ കണ്ടെത്തിയത്. കയ്യും കാലും ബുര്‍ഖയുടെ തുണി കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ജനുവരി 16ന് വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന എത്തിയ സുബൈദയെ കൊലപ്പെടുത്തിയ സംഘം സുബൈദയുടെ 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കടന്ന് കളയുകയായിരുന്നു.

സുള്ള്യ അസീസ് അബ്ദുല്‍ ഖാദറാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും മറ്റുള്ളവര്‍ അതിന് വേണ്ട സഹായങ്ങള്‍ നല്‍കിയതായും പോലീസ് കണ്ടെത്തി. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. കേസിൽ 45 സാക്ഷികളെ വിസ്തരിച്ചു. 120 രേഖയും 52 തൊണ്ടിമുതലുമാണ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ദിനേശ്കുമാര്‍ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+