കാസര്‍ഗോഡ് 13കാരിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്കയില്‍ 13കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാം തന്നെ പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. ഇതുവരെ 5 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുള്‍ അസീസ്, കുഡ്‌ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രതികള്‍ ഏറെ നാളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ സഹോദരനൊപ്പം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനൊരങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications