കേരളത്തില്‍ വീണ്ടും ശ്രീജിത്തുമാര്‍ ആവര്‍ത്തിക്കപ്പെടും... ഉറപ്പ്; പോലീസിലുള്ളത് 1129 ക്രിമനലുകള്‍

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: പോലീസുകാര്‍ ഒരു യുവാവിനെ തല്ലിക്കൊന്നിട്ട് ദിവസങ്ങള്‍ ആകുന്നതേയുള്ളൂ. വരാപ്പുഴ സ്വദേശി ശ്രീജിത്ത് എന്ന യുവാവിനെ ആണ് പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. പോലീസ് ഭീകരതയുടെ അവസാനത്തെ ഇരയൊന്നും ആകില്ല ശ്രീജിത്ത് എന്ന് ഉറപ്പാണ്. പിണറായി വിജയന്‍ സര്‍ക്കാരിന് ഏറ്റവും അധികം ദുഷ്‌പേരുണ്ടാക്കുന്നതും പോലീസ് തന്നെയാണ്.

ബാഹുബലിയിലെ പൽവാൽദേവന്റെ അനിയൻ ശ്രീ റെഡ്ഡിയെ ക്രൂരമായി പീഡിപ്പിച്ചു; ചിത്രങ്ങൾ ... ആരാണ് അഭിരാം?

കേരളത്തിലെ പോലീസ് അത്ര പെട്ടെന്നൊന്നും നന്നാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളും തെളിയിക്കുന്നത്. പോലീസ് സേനയില്‍ 1129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. എന്തായാലും ഇത് ചെറിയൊരു സംഖ്യയല്ല.

Kerala Police

ഡിവൈഎസ്പി റാങ്കില്‍ ഉള്ള 10 പേര്‍ ക്രിനിമല്‍ കേസുകളില്‍ പ്രതികളാണ്. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ 46 പേരും ക്രിമിനലുകളാണ്. 230 എസ്‌ഐ/എഎസ്‌ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ് എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

വിടി ബല്‍റാമിന്റെ കോമഡി ഷോ!!! ആദര്‍ശവാദിയുടെ നുണപറച്ചിൽ പൊളിച്ചടുക്കി പ്രമോദ് രാമൻ; കെറുവിച്ച് ബൽറാം

മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ, പോലീസിലെ ക്രിമിനല്‍ കേസ് പ്രതികളുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ല എന്ന നിലപാടായിരുന്നു എടുത്തിരുന്നത്. 2011 ല്‍ ഹൈക്കോടതി ആയിരുന്നു സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ഏറ്റവും അധികം ക്രിമിനല്‍ കേസ് പ്രതികളായ പോലീസുകാര്‍ ജോലി ചെയ്യുന്നത തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 215 ക്രിമിനല്‍ കേസ് പ്രതികളാണത്രെ തിരുവനന്തപുരം ജില്ലയിലെ പോലീസ് സേനയില്‍ ഉള്ളത്. 

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
1,129 criminal case accused officers in Kerala Police- RTI document

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്