കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപി അല്ല പിണറായിയുടെ കേരളം; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് 119 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തില്‍ ഇതുവരെ കേസെടുത്തത് 119 പേര്‍ക്കെതിരെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ക്കെതിരെ കേസെടുത്തത്. നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരമാണ് ഇക്കാര്യം വ്യക്തമാകുന്നത്.

Kerala

ഇതില്‍ 12 പേര്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ്. കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ നിയമസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിദ്വേഷപരമായി മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചതാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കാരണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചതിന് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചെന്നിത്തലയെ അധിക്ഷേപിച്ച സംഭവത്തില്‍ 11 പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് കേസെടുത്തത്. ബാക്കി പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പ്രതികരണം.

ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് 41 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു. ബാക്കിയുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടിയാണ് സ്വീകരിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 26 പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തുവന്ന യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന് മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലുണ്ടാകുകയും മാധ്യമപ്രവര്‍ത്തകന്‍ മോചിതനാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സമാനമായ കേസുകള്‍ സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്.

English summary
119 people booked for objectionable posts against CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X