• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിര്‍ദേശം രജിത്കുമാര്‍; നടപ്പിലാക്കിയത് രജിത് ആര്‍മി; 13 പേര്‍ അറസ്റ്റില്‍; സെല്‍ഫിയെടുത്തവരും പെടും

എറണാകുളം: ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാനത്താകമാനം കൊറോണ വൈറസ് വ്യപാകമാവുന്ന പശ്ചാത്തലത്തിലാണ് രജിത് കുമാറിനെ സ്വീകരിക്കാന്‍ ഒരു വലിയ സംഘം സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റേയും നിര്‍ദേശങ്ങള്‍ മറികടന്ന് അവിടെയെത്തിയത്.

സംഭവം അറിഞ്ഞയുടനെ എറാണാകുളം ജില്ലാ കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി സുനില്‍കുമാറും വ്യക്തിമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിനെ സ്വീകരിക്കാനെത്തിയവരില്‍ 13 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 75 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്.

അറസ്റ്റ്

അറസ്റ്റ്

എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ 13 പേരും. കേസെടുത്ത 75 പേരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രജിത് കുമാര്‍ ഒളിവില്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയവരേയും മുദ്രാവാക്യം വിളിച്ചവരേയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

 സുനില്‍ കുമാര്‍

സുനില്‍ കുമാര്‍

പത്ത് മിനിറ്റ് കൊണ്ടാണ് ഇത്രയും പേര്‍ അവിടെ സംഘടിച്ചിട്ടുള്ളതെന്നും സിയാലിന്റെ എംഡിയുമായി വിഷയം ചര്‍ച്ച ചെയ്ത്വിമാനത്താവളത്തിനകത്ത് വെച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫിയെടുത്തതടക്കം സിയാലിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച്ച വന്നോയെന്ന് പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 നാണക്കേട്

നാണക്കേട്

കൊറോണയുടെ പശ്ചാത്തലത്തില്‍ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും കേസെടുത്ത പൊലീസിന് രജിത് കുമാറിനെ കണ്ടെത്താനായില്ല. രാജ്യം മുഴുവന്‍ കൊറോണക്കെതിരെ പോരാടുന്നതിനിടയിലാണ് ചിലര്‍ ഇങ്ങനത്തെ കോമാളിത്തരവും കൂത്താട്ടവും നടത്തുന്നത്. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലയെന്ന് രജിത് കുമാര്‍ പറഞ്ഞതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രജിത് ആര്‍മി

രജിത് ആര്‍മി

രജിത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയതെന്ന് പൊലീസ്. രജിത് ആര്‍മി എന്ന പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പേരിലായിരുന്നു സ്വീകരണം നല്‍കിയത്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ പ്രകടനും മുദ്രാവാക്യവും നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയതാണ്. കോറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് നിയന്ത്രണങ്ങളുമുണ്ട്. ഇത് ലംഘിച്ചാണ് രജിത് കുമാറിന് സ്വീകരണം നല്‍കിയത്.

cmsvideo
  രജിത് കുമാര്‍ കസ്റ്റഡിയില്‍ | Oneindia Malayalam
   ജില്ലാ കളക്ടര്‍

  ജില്ലാ കളക്ടര്‍

  ടിവിഷോ മത്സരാര്‍ത്ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് വിമാനത്താവള പരിസരത്ത് നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയേയും നാണിപ്പിക്കുന്നതെന്ന് കളക്ടര്‍ എസ് സുഹാസ്. ഫേസ്ബുക്കിലൂടെയായിരുന്നു കളക്ടറുടെ പ്രതികരണം.

  ജാഗ്രതയുടെ ഭാഗമായി മത രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പോലും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ ആകില്ല. മനുഷ്യ ജീവനേക്കാള്‍ വില താരാരാധനയ്ക്ക് കല്‍പ്പിക്കുന്ന സ്വഭാവം മലയാളികള്‍ക്കില്ല. ഇത്തരത്തില്‍ ചിലര്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് ലോകത്തിന്റെ മുന്നില്‍ അവമതിപ്പുണ്ടാവാന്‍ കാരണമാവുമെന്ന് കളക്ടര്‍ പറഞ്ഞു.

  English summary
  13 Arrested For Welcoming Big Boss Participant Rajith kumar In Kochi Airport and It is Planned By Rajith army
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X