ഒടുവിൽ ആശ്വാസം; കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണി മുതൽ കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ ആണ് കണ്ടെത്തിയത്. വിശാഖ പട്ടണത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആഹാരം കഴിക്കാത്ത് കൊണ്ട് നിർജലീകരണം സംഭവിച്ചിട്ടുണ്ട്.

കുട്ടി ഇപ്പോൾ റെയിൽ വേ പോലീസിന്റെ കസ്റ്റഡിയിലാണ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലും തുടർന്ന് ചെന്നൈയിലും എത്തിയ പെൺകുട്ടി ഗുവാഹത്തിയിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കുട്ടിയെ റെയിൽവേ പോലീസ് കേരള പോലീസിനു കൈമാറും.
ചൊവ്വാഴ്ച തമ്പാനൂരിൽ എത്തി ട്രെയിൻ കയറിയ പെൺകുട്ടി കന്യാകുമാരിയിലെത്തി അവിടെ നിന്നുമാണ് ആസാമിലേക്കുള്ള ട്രെയിൻ കയറിയത്. ട്രെയിൽ സഞ്ചരിക്കുമ്പോൾ ഒരു വിദ്യാർത്ഥിനി പെൺകുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ അന്വേഷണത്തിൽ നിർണായകമായി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറിയതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടി ചെന്നെ - എഗ്മോർ എക്സ്പ്രസിൽ കയറിയത്.
വൈകീട്ട് മൂന്ന് മണിയോടെ ട്രെയിനിൽ നിന്നിറങ്ങി കുപ്പിയിൽ കുടി വെള്ളം ശേഖരിച്ച ശേഷം വീണ്ടും ട്രെയിൻ കയറുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. പ്രത്യേക പോലീസ് സംഘം റെയിൽ വേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിവിനൊടുവിൽ ആണ് കുട്ടിയെ കണ്ടെത്തുന്നത്.












Click it and Unblock the Notifications