തിരുവനന്തപുരത്ത് അസം സ്വദേശിയായ പതിമൂന്നുകാരിയെ കാണാതായി; അന്വേഷണം
തിരുവന്തപുരം: അസം സ്വദേശിയായ പതിമൂന്നുകാരിയെ കാണാതായിട്ട് 13 മണിക്കൂർ കഴിഞ്ഞു. കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെ ആണ് കാണാതായത്. പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.
അന്വേഷണം പുരോഗമിക്കുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് കുട്ടി. അതേ സമയം ഉച്ചയ്ത്ത് വഴിയരികിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

രാവിലെ സഹോദരിയുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ടിറങ്ങിയത് എന്നാണ് മാതാപിതാക്കശ്‍ പറഞ്ഞത്. ഒരു ബാഗിസ് വസ്ത്രങ്ങളുമായാണ് കുട്ടി പോയതെന്നാണ് പോലീസ് പറയുന്നത്. ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല. വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. കണിയാപുരം ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. രാവിലെ പതിനൊന്ന് മണിയോടെ ഇതര സംസ്ഥാനക്കാരിയായ ഒരു പെൺകുട്ടി പോവുന്നത് കണ്ടെന്ന് വീട്ടുടമ പറഞ്ഞു. എന്നാൽ ആരാണ് പറഞ്ഞതെന്ന് ഓർമയില്ലെന്നും വീട്ടുടമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്
എങ്ങോട്ട് പോയെന്ന് പറഞ്ഞില്ല. കരയുന്നത് കണ്ട് ശ്രദ്ധിച്ചതാണെന്നും അയാൾ പറഞ്ഞതായി വീട്ടുടമ പറഞ്ഞു. സ്കൂളിലും ഗാർഡനിലുമെല്ലാം പോയി നോക്കി. എവിടെയും കുട്ടിയെ കണ്ടെത്താനായില്ല. കുടുംബത്തിന് ഭാഷ ഒരു തടസ്സമാണെന്നും വീട്ടുടമ പറയന്നു.
പല സംഘങ്ങളായി തിരഞ്ഞാണ് പോലീസ് പരിശോധന നടത്തുന്നത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിസെച്ചി സ്ഥിതിഗതികൾ വിലയിരുത്തി.












Click it and Unblock the Notifications