പിതൃത്വത്തില്‍ സംശയം!!മദ്യലഹരിയില്‍ പിതാവ് ക്രൂരമായി മര്‍ദിച്ച നവജാത ശിശു മരിച്ചു
മദ്യലഹരിയില്‍ പിതാവിന്‍റെ ക്രൂരമര്‍ദനമേറ്റ നവജാത ശിശു മരിച്ചു. കുഞ്ഞിന്‍റെ പിതൃത്വത്തില്‍ സംശയിച്ചാണ് മര്‍ദനം.
കോട്ടയം: മദ്യലഹരിയില്‍ പിതാവിന്റെ ക്രൂര മര്‍ദനമേറ്റ ആദിവാസി നവജാത ശിശു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 14 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനാെപ്പം മര്‍ദനമേറ്റ അമ്മ വിമല ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് വിമലയ്ക്കും കുഞ്ഞിനും മര്‍ദനമേറ്റത്. ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയിച്ചാണ് വിമലയെയും കുഞ്ഞിനെയും ഭര്‍ത്താവ് രവി മര്‍ദിച്ചത്. മദ്യപിച്ചെത്തിയ രവി കുഞ്ഞിന് മുലയൂട്ടുകയായിരുന്ന വിമലയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞിനും അടിയേറ്റു. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിമലയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.

വീട്ടിലെത്തിയ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് വിമലയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്. മുഖത്തും ഗുഹ്യഭാഗത്തും ഗുരുതര പരുക്കേറ്റ വിമലയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ര്‍ജറി ഐസിയുവിലും കുഞ്ഞിനെ കുട്ടികള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.
സംഭവത്തിനു ശേഷം മുങ്ങിയ രവിയെ നേര്യമംഗലത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ വിവരം ഭാര്യ മറച്ചുവച്ചതും കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി.
അടിമാലി വാളറ പാട്ടയിടമ്പ് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയിലെ താമസക്കാരാണ് രവിയും വിമലയും. ഇവര്‍ക്ക് മറ്റ് നാല് കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. രവി സ്ഥിരമായി മദ്യപിച്ചെത്തി വിമലയെ മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.












Click it and Unblock the Notifications