കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് നഴ്സുമാര്‍ മാത്രം തിരിച്ചെത്തിയാല്‍ മതിയോ?

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ കുര്‍ദ്ദിസ്ഥാനില്‍ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് കുടുങ്ങിയ മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ നരകിയ്ക്കുന്നു. ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടും തൊഴിലുടമ പാസ്‌പോര്‍ട്ടുകള്‍ മടക്കി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം ഇറാഖില്‍ കുടുങ്ങി കിടക്കുന്നത്. 15 മലയാളികള്‍ ഉള്‍പ്പടെ 40 ഇന്ത്യക്കാരാണ് കുര്‍ദ്ദിസ്ഥാനിലെ സുലൈമാനിയയില്‍ നരകയാതന അനുഭവിയ്ക്കുന്നത്.

കുര്‍ദ്ദിഷ് കമ്പനിയായ ഹീരായില്‍ ജോലിയ്‌ക്കെത്തിയവരാണ് ഇറാഖില്‍ കുടുങ്ങിയത്. കമ്പനിയിലെ തൊഴില്‍ തര്‍ക്കമാണ് തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കിയത്. തര്‍ക്കത്തെത്തുടര്‍ന്ന് കുര്‍ദ്ദുകളുടെ മര്‍ദ്ദനം പേലും സംഘത്തില്‍ പലര്‍ക്കും ഏല്‍ക്കേണ്ടി വന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് തൊഴിലാളികള്‍.

Iraq

കമ്പനി ഉടമകള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് മാത്രമല്ല അനുവദിച്ച കണ്ടെയ്‌നര്‍ വീടുകളില്‍ ഭക്ഷണവും വെള്ളലും കിട്ടാതെ നരകിയ്ക്കുകയാണ് മലയാളികള്‍. ഇന്ത്യന്‍ എംബസിയും റിക്രൂട്ടിംഗ് ഏജന്‍സിയും ഇടപെട്ട് നാല് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.

എന്നാല്‍ മറ്റുള്ളവരുടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ രണ്ടായിരം ഡോളര്‍ ലഭിയ്ക്കണമെന്ന് തൊഴിലുടമ ശഠിയ്ക്കുന്നു. കൊല്ലം, പാലക്കാട് എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ള 15 പേരാണ് കുര്‍ദ്ദിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത്.

English summary
15 Malayalees trapped in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X