എങ്ങനെയും അയ്യപ്പനെ കാണണം! പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം, 15കാരി പിടിയിൽ...

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: പുരുഷ വേഷത്തിൽ ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിൽ നിന്നും പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂർ സ്വദേശിനിയായ 15 വയസുകാരിയെയാണ് ദേവസ്വം ജീവനക്കാർ പമ്പയിൽ നിന്നും പിടികൂടിയത്.

പെരിയാർ, മൈസൂർ സർവകലാശാലകളിൽ നിന്ന് വ്യാജ ബിരുദം; കണ്ണൂരിലെ ബാങ്ക് മാനേജർമാർ സംശയനിഴലിൽ!

പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...

ആന്ധ്രയിൽ നിന്നുള്ള 15 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് മധുനന്ദിനിയെന്ന 15കാരിയും ദർശനത്തിനെത്തിയത്. എന്നാൽ പമ്പയിലെ പരിശോധനയ്ക്കിടെ മധുനന്ദിനിയെ കണ്ട ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വനിതാ ജീവനക്കാരടക്കം എത്തി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് പുരുഷവേഷത്തിലുള്ളത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ യുവതിയെ നടപ്പന്തലിൽ വച്ച് പോലീസ് പിടികൂടിയിരുന്നു.

 പുരുഷവേഷത്തിൽ...

പുരുഷവേഷത്തിൽ...

ആന്ധ്രാപ്രദേശിലെ നല്ലൂർ സ്വദേശിനിയായ മധുനന്ദിനി(15) പതിനഞ്ചംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് പമ്പയിലെത്തിയത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ പുരുഷവേഷത്തിലായിരുന്നു മധുനന്ദിനി വന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് മധുനന്ദിനി നടന്നിരുന്നത്.

പമ്പയിൽ...

പമ്പയിൽ...

തിടുക്കത്തിൽ നടന്നുനീങ്ങിയ മധുനന്ദിനിയെ കണ്ട് ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വനിതാ ജീവനക്കാരെത്തി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മുന്നിലുള്ളത് 15 വയസായ പെൺകുട്ടിയാണെന്ന് മനസിലായത്. കഴിഞ്ഞദിവസം ആന്ധ്രാ സ്വദേശിനിയായ 31 വയസുകാരി സന്നിധാനം വരെ എത്തിയത് വലിയ വിവാദമായിരുന്നു.

നടപ്പന്തൽ...

നടപ്പന്തൽ...

ആന്ധ്രാപ്രദേശ് ഖമ്മം സ്വദേശിനിയായ പാർവതിയെയാണ് കഴിഞ്ഞദിവസം നടപ്പന്തലിൽ വച്ച് പോലീസുകാർ പിടിയിലായത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് പാർവതി ശബരിമല ചവിട്ടിയത്. പമ്പയിലെ പരിശോധനകൾ മറികടന്ന ശേഷമാണ് യുവതി സന്നിധാനം വരെ എത്തിയത്.

നേരത്തെയും...

നേരത്തെയും...

എന്നാൽ വിലക്ക് മറികടന്ന് നിരവധി യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഒക്ടോബറിൽ രണ്ട് ആന്ധ്രാ സ്വദേശിനികളെ സന്നിധാനത്ത് നിന്ന് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പമ്പയിലെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്ന് സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വിലക്ക്...

വിലക്ക്...

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനടക്കം സ്ത്രീ പ്രവേശനത്തെ രൂക്ഷമായാണ് വിമർശിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
15 year old girl tried to enter sabarimala temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്