Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളാ സന്ദര്‍ശനം പൂര്‍ത്തിയാക്കി

കൊച്ചി: കേരളത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്നതിനും, സാമൂഹിക-സാമ്പത്തിക പുരോഗതികള്‍ വിലയിരുത്തുന്നതിനുമായി സംസ്ഥാനത്തെത്തിയ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നാല് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ആളോഹരി വരുമാനത്തിലും, മാനവ വികസന സൂചികയിലും കേരളം കൈവരിച്ച ബൃഹത്തായ പുരോഗതി പ്രശംസനീയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

visit

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഒരു സംസ്ഥാനത്തിനും എതിരല്ലെന്നും, റിപ്പോര്‍ട്ട് നീതിപൂര്‍വ്വകവും, യുക്തിസഹവും ആയിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരവും, മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയവുമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനും, ദാരിദ്ര ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പാക്കിയതിനും സംസ്ഥാന ഗവണ്‍മെന്റിനെ കമ്മീഷന്‍ അഭിനന്ദിച്ചു. ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ എന്‍.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സന്ദര്‍ശക സംഘത്തില്‍, കമ്മീഷന്‍ അംഗങ്ങളായ ശ്രീ. ശക്തികാന്ത് ദാസ്, ഡോ. അനൂപ് സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേഷ് ചന്ദ്, കമ്മീഷന്‍ സെക്രട്ടറി ശ്രീ. അരവിന്ദ് മെഹ്ത്ത തുടങ്ങിയവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.

വരുമാനത്തിന്റെ ഗണ്യമായൊരു പങ്ക് ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കേണ്ടിവരുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗത്തിലെ പോരായ്മകളെക്കുറിച്ചും കമ്മീഷന്‍ പ്രതിപാദിച്ചു. അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്‍ ആരാഞ്ഞു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ ജനസംഖ്യാ വര്‍ദ്ധന മൂലമുള്ള ബാധ്യത, ധനക്കമ്മി, റവന്യൂ കമ്മി എന്നിവയിലെ കുതിച്ചുചാട്ടം, കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നിവ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയെല്ലാം കേരളത്തിനു മുന്നിലുള്ള വെല്ലുവിളികളാണെന്ന് കമ്മീഷന്‍ നീരീക്ഷിച്ചു.

സംസ്ഥാന ഗവണ്‍മെന്റിന്റെ ധനകാര്യ മെമ്മോറാണ്ടം മുഖ്യമന്ത്രി ധനകാര്യ കമ്മീഷന്‍ ചെയര്‍മാന് സമര്‍പ്പിച്ചു. 2011 സെന്‍സസ് പ്രകാരം ജനസംഖ്യാനുപാതികമായ വിഹിതം നല്‍കുന്നതിനോടൊപ്പം മാനവ വികസന സൂചികയില്‍ കൈവരിച്ച നേട്ടങ്ങള്‍കൂടി കണക്കിലെടുക്കണമെന്ന് കേരളം മെമ്മോറാണ്ടത്തിലൂടെ കമ്മീഷനോട് ആവശ്യപ്പെട്ടു. സാമൂഹിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി വന്‍ നിക്ഷേപം നടത്തിയിട്ടുള്ള കേരളത്തിന് കേന്ദ്ര വിഹിതത്തിലെ വര്‍ദ്ധന അത്യാവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരണമെന്നും ജനസംഖ്യാ വര്‍ദ്ധന നിയന്ത്രിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രകടനം നടത്തിയ സംസ്ഥാനത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വിഭവങ്ങളുടെ ഉദാരവും, നീതിയുക്തവുമായ വകയിരുത്തലാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാനം കമ്മീഷനെ അറിയിച്ചു.

വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ മാതൃകാ വികസന പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തുന്നതിനായി കമ്മീഷന്‍ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കൊരട്ടിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീശൈലം ന്യുട്രീമിക്‌സ് യൂണിറ്റ്, രാജ്യത്ത് ആദ്യമായി സ്‌കൂള്‍ ജൈവ ഉദ്യാനം തയ്യാറാക്കിയ കോടാലി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പാക്കിയ ഹരിതസേനാ പദ്ധതി, കുന്നംകുളം നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതി എന്നിവ കമ്മീഷന്‍ നേരില്‍ക്കണ്ട് മനസ്സിലാക്കി. ഇടപ്പള്ളി മുതല്‍ മുട്ടം യാഡ് വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത കമ്മീഷന്‍, മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ മെട്രോ സ്റ്റേഷനുകളെക്കുറിച്ചും, മെട്രോയുടെ തുടര്‍ വികസന പദ്ധതികളെക്കുറിച്ചും മെട്രോ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കമ്മീഷന്‍ അംഗങ്ങളോട് വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+