കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ചമാത്രം ജില്ലയില്‍ 26.31 എംഎം മഴയാണ് പെയ്തത്

  • By Desk
Google Oneindia Malayalam News

പാലക്കാട്: രണ്ടുദിവസമായി പെയ്ത കാറ്റിലും മഴയിലും ജില്ലയില്‍ പലേടത്തും നാശനഷ്ടം. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി പെയ്ത മഴയിലാണ് നാശനഷ്ടമുണ്ടായത്. പലേടങ്ങളിലും റോഡിലും വീടുകള്‍ക്ക് മുകളിലും മരങ്ങള്‍ പൊട്ടിവീണു. ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റിലും മഴയിലും പെരുവെമ്പിലും പുതുനഗരത്തും വീടിനുമുകളില്‍ മരം വീണു. പെരുവെമ്പില്‍ തണ്ണിശ്ശേരി രാധാനിവാസില്‍ സുദര്‍ശന്റെ വീടിന് പൂമുഖത്തേക്കാണ് മാവ് കടപുഴകിവീണത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍, ബൈക്ക് എന്നിവയ്ക്ക് കേടുപറ്റി.

30-തിലധികം ഓടുകള്‍ തകര്‍ന്നുവീണു. പുതുനഗരത്ത് മാങ്ങോട് പെരകംപാടത്ത് പാര്‍വതിയുടെ വീടിനുമുകളില്‍ രാത്രി പന്ത്രണ്ടരയോടെ കഴനിമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നവരുടെ കാലിനടുത്ത് ഓടിന്റെ അവശിഷ്ടം വീണു. 100-ലധികം ഓടും കഴുക്കോലും പട്ടികയും തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി മേലാര്‍കോട് പുത്തന്‍തറ ഉണ്ണിക്കൃഷ്ണന്റെ വീടിനുമുകളില്‍ വീണു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റിലുംമഴയിലും ചെത്തല്ലൂരിലും നാഷനഷ്ടമുണ്ടായിട്ടുണ്ട്. ചെത്തല്ലൂര്‍ ചേരിപ്പടി പൂവത്തിങ്കല്‍ ദേവകിയുടെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. തൊട്ടടുത്തുള്ള പള്ളത്ത് പദ്മാവതിയുടെ വീടിനും തകരാറ് സംഭവിച്ചിട്ടുണ്ട്. വില്ലേജധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. 15,000 രൂപയുടെ നഷ്ടം കണക്കാക്കി.

rain

കൊഴിഞ്ഞാമ്പാറയില്‍ തിങ്കളാഴ്ചരാത്രി മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ തെങ്ങിന്റെ മണ്ട പൊട്ടിച്ചിതറി. നടുക്കളം മനുവിന്റെ വീട്ടിലെ തെങ്ങാണ് അസാധാരണാമാംവിധം മിന്നലില്‍ പൊട്ടിച്ചിതറിയത്. കുലച്ചുനിന്നിരുന്ന തെങ്ങിന്റെ ഓലയും തേങ്ങകളും താഴെവീണു. തടിയിലെ ചീളുകളും മച്ചിങ്ങകളും തെറിച്ചുവീണ് സമീപത്തെ വീടിന്റെ ഓടുകള്‍ പൊട്ടി. തെങ്ങിനടുത്തുണ്ടായിരുന്ന പൈപ്പുകള്‍ക്കും കേടുപാടുണ്ട്. ഇത്തരത്തിലുള്ള സംഭവം പ്രദേശത്ത് അദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചമാത്രം ജില്ലയില്‍ 26.31 എം.എം. മഴയാണ് പെയ്തത്. മഴയും കാറ്റും മൂലം കാര്യമായ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണവിഭാഗം അധികൃതര്‍ അറിയിച്ചു.

English summary
തിങ്കളാഴ്ചമാത്രം ജില്ലയില്‍ 26.31 എംഎം മഴയാണ് പെയ്തത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X