കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്കം ആശുപത്രിയിൽ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ 27 - കാരി മരിച്ചു

Google Oneindia Malayalam News

പാലക്കാട്‌: തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കാലിന്റെ ശസ്ത്രക്രിയയ്ക്കായി യുവതിയ്ക്ക് അനസ്തേഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. 27 - കാരിയായ കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക ആണ് മരണപ്പെട്ടത്. ആറ് ദിവസം മുമ്പ് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർത്തികയുടെ മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം നടന്നത്. യുവതിയുടെ മരണം ആശുപത്രി അധികൃതർ മറച്ചുവച്ചു എന്ന ആരോപണവും ബന്ധുക്കൾ നടത്തുന്നുണ്ട്.

keral

അതേസമയം, ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഇതേ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും തൊട്ട് പിറ്റേ ദിവസം അമ്മയും മരണപ്പെട്ടത്. ഇതിലെ പ്രശ്നങ്ങൾ നില നിൽക്കെയാണ് വീണ്ടും മരണം സംഭവിച്ചിരിക്കുന്നത്. ചികിത്സാ പിഴവെന്ന് വ്യക്തമാക്കി മൂന്ന് ഡോക്ടർമാർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് സംശയം; വീര്യം കുറഞ്ഞ വസ്തുവെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനംഎകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് സംശയം; വീര്യം കുറഞ്ഞ വസ്തുവെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

25 - കാരിയായ ഐശ്വര്യയെ ആറ് ദിവസം മുമ്പ് ആയിരുന്നു പാലക്കാട് ഉളള തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയൻ വേണം എന്നായിരുന്നു ഡോക്ടർമാർ വ്യക്തമാക്കിയത്. എന്നാൽ, ശേഷം, സാധാരണ പ്രസവം മതിയെന്നും വ്യക്തമാക്കി.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

പ്രസവത്തിൽ കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചായിരുന്നു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
27 year old woman died during surgery at Thangam Hospital in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X