തൃശൂരില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: പെരുമ്പിലാവില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന ചമ്രവട്ടം മോതൂര്‍ വട്ടംകുളം കണ്ടാറക്കുന്നത്ത് രാജേഷിന്റെ ഭാര്യ വിജിത (20), രാജേഷിന്റെ മുത്തശ്ശി പൊന്നു (കമലം- 60), രാജേഷിന്റെ അളിയന്റെ മകന്‍ ചമ്രവട്ടം ഇളയാട്ട് പറമ്പില്‍ രാജന്റെ മകന്‍ നിധിന്‍ (ആറ്) എന്നിവരാണു മരിച്ചത്.

Read More: സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍! വലയില്‍ വീണവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം...

Read More: മേട്ടുപാളയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു

ഇതില്‍ രാജേഷിന്റെ ഭാര്യ വിജിത ആറു മാസം ഗര്‍ഭിണിയായിരുന്നു. മെയ് 26 വെള്ളിയാഴ്ച വൈകീട്ട് പെരുമ്പിലാവ്-കോഴിക്കോട് സംസ്ഥാനപാതയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെവന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

accident

കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വിജിത ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. രാജേഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. മൂന്നു പേരും തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

രാജേഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി കിടന്ന രാജേഷിനെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. കുന്ദംകുളത്ത് നിന്നും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുപേരെയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ടോറസ് ലോറി ഡ്രൈവര്‍ പൊന്നാനി സ്വദേശി ഭക്തവത്സന്‍ കുന്ദംകുളം പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

English summary
3 died in car accident at perumbilavu.
Please Wait while comments are loading...