കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മാന്‍ഹോള്‍ ദുരന്തം; മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. രക്ഷിക്കാന്‍ ഇറങ്ങിയവരും

ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സ്വീവേജ് ബോര്‍ഡില്‍ നിന്ന് ഓട വൃത്തിയാക്കുന്നതിന് കരാറെടുത്ത കമ്പനിയിലെ തൊഴിലാളികളാണിവര്‍.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: നാടിനെ നടുക്കി വീണ്ടും മാന്‍ഹോള്‍ ദുരന്തം. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. ബെംഗളൂരു സിവി രാമന്‍ നഗറിലാണ് സംഭവം.

സ്വകാര്യ കമ്പനിയുടെ കരാര്‍ തൊഴിലാളികളായ മൂന്ന് പേരാണ് മരിച്ചത്. ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സ്വീവേജ് ബോര്‍ഡില്‍ നിന്ന് ഓട വൃത്തിയാക്കുന്നതിന് കരാറെടുത്ത കമ്പനിയിലെ തൊഴിലാളികളാണിവര്‍.

നിയമവിരുദ്ധ നടപടി വരുത്തിവച്ചത്

കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് മാന്‍ഹോള്‍ അടഞ്ഞിരുന്നു. തുടര്‍ന്നാണ് വൃത്തിയാക്കാന്‍ തൊഴിലാളികള്‍ എത്തിയത്. നിയമപ്രകാരം മാന്‍ഹോളില്‍ ഇറങ്ങാന്‍ പാടില്ല. യന്ത്രങ്ങള്‍ ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കാന്‍ പാടുള്ളൂ.

 സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ

കരാര്‍ ഏറ്റെടുത്ത രാംകേ എന്റര്‍പ്രൈസസിലെ തൊഴിലാളികളായ ആന്ധ്രക്കാര്‍ യേറയ്യ, ആഞ്ജനേയ റെഡ്ഡി, ധാവതി നായ്ഡു എന്നിവരാണ് മരിച്ചത്. സിവി രാമര്‍ നഗറിലെ ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റിന് മുന്നിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തം. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് വൃത്തിയാക്കാന്‍ ഇറങ്ങിയത്.

ഒന്നിനു പിറകെ ഒന്നായി ഇറങ്ങി

ആദ്യം ഇറങ്ങിയ ആള്‍ തിരിച്ചുവന്നില്ല. എന്തുപറ്റിയെന്ന് നോക്കാനാണ് അടുത്ത ആള്‍ ഇറങ്ങിയത്. ഇയാളുടെ നിലവിളി കേട്ടപ്പോള്‍ അടുത്ത തൊഴിലാളിയും ഇറങ്ങുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കോണ്‍ട്രാക്ടര്‍ ഒളിവില്‍

നിയമം ലംഘിച്ചതിന് കോണ്‍ട്രാക്ടറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. കരാര്‍ സ്ഥാപനത്തിന്റെ ഉടമയെയും ബെംഗളൂരു സ്വീവേജ് ബോര്‍ഡിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വായുസഞ്ചാര കുഴികളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ ആരും ഇറങ്ങരുതെന്നാണ് നിയമം.

കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവാത്ത ദുരന്തം

2015 നവംബറില്‍ സമാനമായ ദുരന്തം കോഴിക്കോട് നഗരത്തിലുമുണ്ടായിരുന്നു. പാളയത്ത് ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ നൗഷാദും മരിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ ബോധരഹിതരായി വീണതോടെ ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു നൗഷാദ്.

English summary
The tragic death of three labourers, who died of asphyxia inside a manhole in Bengaluru's CV Raman Nagar on Tuesday, has once again brought to the fore the scourge of manual scavenging which is banned in India. The labourers belonged to a private construction firm which had got a contract from Bangalore Water Supply and Sewerage Board (BWSSB) to lay sewage pipes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X