Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. മൂന്നു പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 15 പേര്‍ രോഗമുക്തി നേടി.

കാസർകോട് അഞ്ച്, പത്തനംതിട്ട മലപ്പുറം കണ്ണൂർ മൂന്നുവീതം കൊല്ലം 1 ഇങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായി സ്ഥിരീകരിച്ചത്. ഇതുവരെ 450 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്.21,725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .21,243 പേർ വീടുകളിലം 452 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 pin2-158772

കൊവിഡ് അവലോകനത്തിന് ശേഷം സാധാരണ ആറ് മണിക്കാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നത്. എന്നാൽ റമദാൻ പ്രമാണിച്ച് വാർത്താസമ്മേളനം അഞ്ച് മണിയ്ക്കാക്കിയിരുന്നു. എന്നാൽ അഞ്ച് മണിക്ക് പത്രസമ്മേളനം നടത്താനുള്ള തിരുമാനത്തിന് ശേഷവും നിരവധി സ്ത്രീകളുടെ വിളികൾ വന്നതായി മുഖ്യമന്ത്രി പറഞ്ഞു. കുറച്ച് കൂടി നേരത്തേ പത്രസമ്മേളനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഇനി ഒരു മണിക്കൂർ വാർത്താസമ്മേളനം കുറച്ച് കൂടി കുറക്കാം എന്നാണ് അതിനാൽ തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പോസറ്റീവായ പ്രായമായവരെ മാത്രമല്ല കുഞ്ഞുങ്ങളേടേയും രോഗം ഭേദമാക്കാൻ സാധിക്കുമെന്നായിരുന്നു കേരളത്തിന്റെ അനുഭവം. നമ്മുടെ രാജ്യത്തു തന്നെ ആദ്യമായി ഒരു വയസ്സും പത്തു മാസവും പ്രായമായ കുഞ്ഞിന്റെ രോഗം ഭേദമാക്കി.2 വയസ്സുള്ള കുഞ്ഞിന്റെ അസുഖം മാറ്റിയതും അനുഭവത്തിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുട്ടിയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അതിനിടയിലാണ് കൊവിഡ് പിടിപെട്ടത്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. കുഞ്ഞിന്റെ വേർപാട് ദു:ഖകരമാണ്.

കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ട്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എത്തിക്കും. വരുമാനം നിലച്ച നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റി വെച്ചവര്‍, അര്‍ബുദ രോഗികള്‍ ഇവര്‍ക്ക് പ്രയോജനം ലഭിക്കും.മരുന്നുകള്‍ കാരുണ്യ നീതി സ്റ്റോറില്‍ നിന്ന് വാങ്ങുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ വകു്പ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗമല്ലാത്ത മറ്റ് കാരണങ്ങളാല്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ ഇടപെടണം എന്ന് കാണിച്ച് പ്രധാനമന്തിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ലോക്കഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫൈളറ്റുകള്‍ നിര്‍ത്തിവെച്ചത് പ്രവാസികളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam

    മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുളള അപേക്ഷ പരിഗണിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികള്‍ ആരോഗ്യ മന്ത്യാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. എന്നാല്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ മൃദേഹം എത്തിക്കുന്നതിന് സമ്മതിച്ചിരുന്നു. അതിന് സമ്മത പത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
    ആഭ്യന്തര മന്ത്രാലയത്തിന്റെ എൻഒസി ഇല്ലാതെ തന്നെ മൃതദേഹം അയക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+