കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ മേഖലയിൽ കഞ്ചാവ് സുലഭം; മുന്ന് പേർ അറസ്റ്റിൽ, കൃഷി മാവോയിസ്റ്റ് പിന്തുണയോടെ!

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമ മേഖലയിൽ ക‍ഞ്ചാവ് സുലഭമാണെന്നാണ് പൊതുവെയുള്ള സംസാരം. കഞ്ചാവ് മാത്രമല്ല എല്ലാം സിനിമ ലോക്കേഷനുകളിൽ സുലഭമാണ് എന്നും ആരോപണങ്ങൾ ഉണ്ട്. എന്നാൽ ഇതിനെ സമർത്തിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സിനിമ ലൊക്കേഷനിൽ നിന്ന് കഞ്ചാവുമായി മൂനന് പേർ അറസ്റ്റിലായത്. സിനിമ-സീരിയൽ ചിത്രീകരണ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച ഏഴു കിലോഗ്രാം കഞ്ചാവുമായാണ് മൂന്നു പേർ അറസ്റ്റിലായത്.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു...യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു...

വയനാട് കൽപറ്റ മെസ് ഹൗസ് റോഡ് മാട്ടിൽ നൗഷീർ (26), കൽപറ്റ കമ്പളക്കാട് മമ്മുക്കൽ ഇജാസ് (29), ആലപ്പുഴ ചേർത്തല അരീപ്പറമ്പ് രായമരയ്ക്കാർ വീട്ടിൽ അനസ് (25) എന്നിവരെയാണു ഷാഡോ പോലീസ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പെട്ടവരെയാണ് പിടികൂടിയത്. മൂന്നു മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴു പ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിച്ചതായി പ്രതികൾ പറഞ്ഞു.

ലൊക്കേഷനിൽ കഞ്ചാവ് സുലഭം

ലൊക്കേഷനിൽ കഞ്ചാവ് സുലഭം

കൊച്ചി നഗരത്തിലും പരിസരത്തും ചിത്രീകരണം നടക്കുന്ന സിനിമ-സീരിയൽ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം നടക്കുന്നതായി കമ്മീഷണർ എംപി ദിനേശന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

3 മാസത്തിനിടെ ഏഴ് പ്രാവശ്യം

3 മാസത്തിനിടെ ഏഴ് പ്രാവശ്യം

മൂന്നു മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴു പ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിച്ചതായി പിടിയിലായവർ പറഞ്ഞു.

കൃഷി മാവോയിസ്റ്റ് പിന്തുണയോടെ

കൃഷി മാവോയിസ്റ്റ് പിന്തുണയോടെ

ആന്ധ്ര-ഒഡീഷ അതിർത്തി ജില്ലയായ റായഗഡയിലെ മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേശു തുടങ്ങിയ വനപ്രദേശ ഗ്രാമങ്ങളിൽ മാവോയിസ്റ്റ് പിന്തുണയോടെ കൃഷി ചെയ്യുന്ന കഞ്ചാവ്, ഇടനിലക്കാരില്ലാതെ നേരിട്ടാണു പ്രതികൾ ശേഖരിച്ചതെന്നു പോലീസ് പറഞ്ഞു.

ബസിലും ട്രെയിനിലും

ബസിലും ട്രെയിനിലും

ബസ് മാർഗം വിശാഖപട്ടണത്ത് എത്തിക്കുകയും അവിടെ നിന്നു ട്രെയിലർ ലോറികളിൽ കേരളത്തിലേക്കു കടത്തുകയുമാണ് ചെയ്തിരുന്നതെന്നും പോലീസിനോട് പ്രതികൾ പറഞ്ഞു.

ഇടുക്കി ഗോൾഡ്

ഇടുക്കി ഗോൾഡ്

കിലോഗ്രാമിന് നാലായിരം രൂപയ്ക്കു ലഭിക്കുന്ന ശീലാവതി ഇനത്തിൽപെട്ട കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ കിലോഗ്രാമിന് ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഇടനിലക്കാർ വഴി വിറ്റഴിച്ചിരുന്നത്.

കേറ്ററിങ് സ്ഥാപനത്തിന്റെ മറവിൽ

കേറ്ററിങ് സ്ഥാപനത്തിന്റെ മറവിൽ

പ്രതികളിൽ ഒരാളായ അനസ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് കഞ്ചടാവ് വിൽപ്പന നടത്തുന്നത്.

വാങ്ങുന്നവരെ കുറിച്ചും വിവരം ലഭിച്ചു

വാങ്ങുന്നവരെ കുറിച്ചും വിവരം ലഭിച്ചു

പ്രതികൾക്ക് കഞ്ചാവ് നൽകുന്ന റായഗഡയിലുള്ള സ്ത്രീയെക്കുറിച്ചും കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് സ്ഥിരമായി വാങ്ങിയിരുന്നവരെ കുറിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സുചന.

English summary
Three persons arrested by police for selling ganja at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X