കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ?..മന്ത്രിസഭ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം; മെയ് 20 നാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 17 ന് മുൻപ് തന്നെ മന്ത്രിമാരെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം ഉണ്ടായേക്കും. ഞായറാഴ്ചയാണ് ഘടകക്ഷികളുമായി അവസാന ചർച്ച നടക്കുന്നത്.ഇതോടൊപ്പം തന്നെ സ്വന്തം മന്ത്രിമാരെ സംബന്ധിച്ചും സിപിഎം അന്തിമ തിരുമാനം കൈക്കൊള്ളും. ഇതിനോടകം തന്നെ ഇത് സംബന്ധിച്ച് ഏകദേശ ധാരണ പാർട്ടിയിൽ കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം. മന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധ്യത ഉള്ള നേതാക്കൾ ഇവരാണ്. വിശദാംശങ്ങൾ

 മുഖ്യമന്ത്രി ഉൾപ്പെടെ 12

മുഖ്യമന്ത്രി ഉൾപ്പെടെ 12

നിലവിലെ ധാരണ അനുസരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനമാണ് സിപിഎമ്മിന് ലഭിക്കുക. ഇതിൽ ഏറെയും പുതുമുഖങ്ങൾ തന്നെയായിക്കും. വനിതാ പ്രതിനിധ്യവും കൂടുമെന്നാണ് ഏറ്റവും ഒടുവിലായുള്ള റിപ്പോർട്ടുകൾ.കഴിഞ്ഞ തവണ കെകെ ശൈലജയ്ക്കും ജെ മേഴ്സിക്കുട്ടിയമ്മയ്ക്കുമാണ് അവസരം ലഭിച്ചത്.

ശൈലജയെ നിലനിർത്തും

ശൈലജയെ നിലനിർത്തും

ആരോഗ്യമന്ത്രിയായി കെകെ ശൈലജ തന്നെ തുടരും. നേരത്തേ പുതുമുഖങ്ങളെ പരിഗണിക്കുന്ന സാഹചര്യത്തിൽ ശൈലജയെ മാറ്റി നിർത്തണമെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ സിപിഎം കേന്ദ്രങ്ങൾ തന്നെ തള്ളിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും മികച്ച പ്രതിച്ഛായ ഉള്ള മന്ത്രി ശൈലജ ഇത്തവണ 60,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

വനിതാ പ്രാതിനിധ്യം

വനിതാ പ്രാതിനിധ്യം

ശൈജലയെ കൂടാതെ രണ്ടാം തവണ എംഎൽഎയായ വീണ ജോർജിന് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ജില്ലാകമ്മിറ്റി അംഗങ്ങളും ആദ്യമായി എംഎൽഎ ആകുന്നവരുമായ ആർ.ബിന്ദു, കാനത്തിൽ ജമീല എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള നേതാവാണ് കൊയിലാണ്ടിയിൽ നിന്നുള്ള എംഎൽഎയായ ജമീല.

ചരിത്രം കുറിക്കും

ചരിത്രം കുറിക്കും

കാനത്തിൽ മന്ത്രിയായാൽ അത് സംസ്ഥാന ചരിത്രത്തിലെ തന്നെ പുതിയ അധ്യായമാകും.
മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഇതുവരെ കേരളത്തില്‍ മന്ത്രിയായിട്ടില്ല. അതിനിടെ സിപിഐയിൽ നിന്നും ഇത്തവണ ഒരു വനിതാ മന്ത്രി ഉണ്ടാകാനിടയുണ്ട്. ചിഞ്ചുറാണിയുടെ പേരാണ് സിപിഐയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

മണിയെ ഒഴിവാക്കിയേക്കും

മണിയെ ഒഴിവാക്കിയേക്കും

സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎം മണി, ടിപി രാമകൃഷ്ണൻ ഇരുവരും ഇത്തവണ ഒഴിവാക്കപ്പെട്ടേക്കുമെന്ന സൂചനയാണ് ഉള്ളത്. അതേസമയം എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ് എന്നിവർക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം ബാക്കി വരുന്ന ആറ് സ്ഥാനത്തേക്ക് പത്തോളം പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്.

ജെനീഷ് കുമാറിനും സാധ്യത

ജെനീഷ് കുമാറിനും സാധ്യത

പത്തനംതിട്ടയിൽ നിന്ന് വീണ ജോർജിനെ കൂടാതെ കോന്നിയിൽ നിന്നും രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട കെയു ജനീഷ് കുമാറിന് അവസരം ലഭിച്ചേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ നടന്ന സിപിഎം-സിപിഐ ചർച്ചയിൽ ജെനീഷ് കുമാറിന്റെ പേര് പരിഗണിക്കപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു

ശിവൻകുട്ടിക്ക്

ശിവൻകുട്ടിക്ക്

തിരുവനന്തപുരത്ത് നിന്ന് ഇത്തവണ കടകംപള്ളി സുരേന്ദ്രനെ പരിഗണിച്ചേക്കില്ല. നേമത്ത് നിന്നും വിജയിച്ച വി ശിവൻകുട്ടിയ്ക്കാകും പരിഗണന. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ജയിച്ചാൽ ശിവൻകുട്ടി മന്ത്രിയാകുമെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു. 2016 ലും ഇതേ ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ശിവൻകുട്ടി അന്ന് ഒ രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.

 സാധ്യത കൂടുതൽ

സാധ്യത കൂടുതൽ

ഏറ്റുമാനൂർ എംഎൽഎ വിഎൻ വാസവൻ, ചെങ്ങന്നൂരിൽ നിന്നും രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന സജി ചെറിയാൻ, തൃത്താലയിൽ നിന്നുള്ള എംബി രാജേഷ്, സിഎച്ച് കുഞ്ഞമ്പു എന്നിവർക്കും അവസരം ലഭിക്കും. ഇടത് സ്വതന്ത്രനായി നാലാം തവണ വിജയിച്ച പിടിഎ റഹീമിന് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
മലപ്പുറത്ത് നിന്ന്

മലപ്പുറത്ത് നിന്ന്

അതേസമയം മലപ്പുറത്ത് നിന്ന് കെടി ജലീലീനെ ഇക്കുറി പരിഗണിക്കില്ല.അദ്ദേഹത്തിന് സ്പീക്കർ പദവിയായിരിക്കും നൽകിയേക്കുക. അങ്ങനെയെങ്കിൽ മലപ്പുറത്ത് പി നന്ദകുമാറിന് അവസരം ലഭിക്കും. അതേസമയം ജലീലിന് അവസരം ലഭച്ചില്ലേങ്കിൽ എസി മൊയ്തീന് കൂടി അവസരം ലഭിച്ചേക്കില്ല.

മണിക്കുട്ടൻസ് ബ്രില്യൻസ്..എതിരാളി ഫ്ലാറ്റ്.. ഫിറോസിനെ അന്ന് തകർത്തു..വൈറൽ കുറിപ്പ്മണിക്കുട്ടൻസ് ബ്രില്യൻസ്..എതിരാളി ഫ്ലാറ്റ്.. ഫിറോസിനെ അന്ന് തകർത്തു..വൈറൽ കുറിപ്പ്

ചെന്നിത്തലയെ മാറ്റുമോ? കേരളത്തിൽ ഹൈക്കമാന്റിന്റെ പ്ലാൻ ബി ഇങ്ങനെ.. ഒറ്റപ്പാക്കേജ്ചെന്നിത്തലയെ മാറ്റുമോ? കേരളത്തിൽ ഹൈക്കമാന്റിന്റെ പ്ലാൻ ബി ഇങ്ങനെ.. ഒറ്റപ്പാക്കേജ്

English summary
4 women ministers may be included in pinarayi vijayan govt, mm mani may be excluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X