കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീതിയിൽ: ഒമ്പത് ദിവസത്തിനിടെ 479 പേർക്ക് രോഗം, ആശങ്ക തുടരുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യപ്രവർത്തകർ രോഗ ഭീതിയിൽ. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ 489 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 288 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് 12 ആരോഗ്യപ്രവർത്തകരാണ് ഇതുവരെ കേരളത്തിൽ മരണമടഞ്ഞിട്ടുള്ളത്. അതായത് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ച 384 പേരിൽ 12 പേരും ആരോഗ്യ പ്രവർത്തകരാണ്.

 ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇന്ന് മാത്രം 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിലും 3000ന് മുകളിൽ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 3402 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്. ഇന്ന് സംസ്ഥാനത്ത് 3058 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

9-1585205160-

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേൽക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത്. അതേ സമയം ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നിതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പരിശോധനയുടെ തോത് വർധിക്കുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണവും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ചൂണ്ടിക്കാണിക്കുന്നു. സങ്കീർണ്ണ സ്ഥിതി കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ശ്വാസകോശ സംബന്ധമായ അണുബാധ ഇൻഫ്ലുവൻസ, എന്നീ രോഗങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 244, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

English summary
479 Health workers in Kerala Tests coronavirus positive within nine days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X