അധ്യാപകനും എഴുത്തുകാരനുമായ 49കാരന്‍ ചാലിയാറില്‍ മുങ്ങിമരിച്ചു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അധ്യാപകനും എഴുത്തുകാരനുമായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. വാഴക്കാട് വെട്ടത്തൂര്‍ മധുരക്കുഴി കൂടാം തൊടി സിദ്ധീഖ്(49)ആണ് മരിച്ചത്. കൊണ്ടോട്ടി മണ്ണാരില്‍ എഎംഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്.

പിവി അന്‍വറിന്റെ പേരിൽ തിര‍ഞ്ഞെടുപ്പ് ചട്ടലംഘനവും; കര്‍ണാടകയിലെ ക്രഷറും ഭൂമിയും സത്യവാങ്മൂലത്തിലില്ലചാലിയാറില്‍ വെട്ടത്തൂര്‍ മണ്ണാത്തിക്കടവില്‍ ഇന്നലെ രാവിലെയാണ് അപകടം.കുളിക്കാന്‍ പോയ സിദ്ധീഖിനെ കാണാതായതിനെ തുടര്‍ന്ന് നാടത്തിയ തിരച്ചിലിലാണ് വെളളത്തില്‍ കണ്ടെത്തിയത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.വാഴക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.സാമൂഹിക,സാംസ്‌കാരിക പരിസ്ഥിതി മേഖലകളില്‍ സജീവ സാന്നിദ്യമായിരുന്നു.

sidheek

മരിച്ച സിദ്ദീഖ്


പരേതനായ മൂസക്കുട്ടിയുടെ (റിട്ടയേര്‍സ് കമ്പോണ്ടര്‍ ജഒഇ വാഴക്കാട് ) മകനാണ്. കൊണ്ടോട്ടി മണ്ണാരില്‍ എഎല്‍പിസ്‌കൂള്‍ അധ്യാപകനാണ്. നിരവധി ബാല സാഹിത്യ കൃതികള്‍ രചിച്ചവയില്‍ ജേര്‍മുഷ്‌ക്, ഓസറിന്റെ മൂന്നാം കണ്ണ് എന്നീ ബാലസാഹിത്യ കൃതികള്‍ പ്രധാനപ്പെട്ടവയാണ്.

ഭാര്യ.ടിപി നദീറ.മക്കള്‍ ഹാറൂണ്‍ സിദ്ധീഖി,നവീന്‍ സിദ്ധീഖി,നൂഹ് സിദ്ധീഖി.സഹോദരങ്ങള്‍: ശാഹുല്‍, ശംസുദ്ധീന്‍, ബാബു മോന്‍, അമീറലി, നൂര്‍ജഹാന്‍ സാദിഖ് ഓമശ്ശേരി, റസിയ ഹനീഫ മപ്രം

(ഫോട്ടോ അടിക്കുറിപ്പ്)

English summary
49 old teacher feed the fishes in chaliyar river

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്