കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച 13എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,500 രൂപ വീതം പിഴയും

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സി പി എം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 13 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,500 രൂപ വീതം പിഴയും ശിക്ഷ.

കൂട്ടായി മാസ്റ്റര്‍ പുരക്കല്‍ ഏനീന്റെ പുരയ്ക്കല്‍ മജീദ്(44), മംഗലം ആശാന്‍പടി അരിയത്ത് വീട്ടില്‍ റിയാസ്(26), എരമ്പങ്കാനകത്ത് അബ്ദുള്‍ റമീസ്(30), കളരിക്കല്‍ അസ്‌കര്‍(27), റഹ്മത്ത്പടി തറമ്മല്‍ ഇസ്മാഈല്‍ (27), തോട്ടേങ്ങല്‍ മൂന്നങ്ങാടി വാടിക്കല്‍ നൗഫല്‍(30), തലേക്കരവീട്ടില്‍ തുഫൈല്‍(32), മരയ്ക്കാന്റകത്ത് റശീദ് മോന്‍(30), പടിഞ്ഞാറേക്കര കുരിയാന്റെ പുരയ്ക്കല്‍ മുഹമ്മദ് കാസിം(32), കുറിയന്റെ പുരക്കല്‍ ഹനീഫ(28), കൊതപറമ്പ് മൂസാന്റെ പുരയ്ക്കല്‍ ഷൗക്കത്ത് അലി(30), ആര്യന്‍കടപ്പുറം കുരിയാന്റെ പുരയ്ക്കല്‍ അബ്ദുള്‍ ലത്വീഫ് (30), അക്ബര്‍ എന്ന അക്കു(30) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൂട്ടായി മാസ്റ്റര്‍പടി ഹാജിയാന്റെ പുരയ്ക്കല്‍ സാദിഖ്(33), വീരാന്റെ പുരക്കല്‍ മുനീര്‍(38), കോരത്തിന്റെ പുരക്കല്‍ ഉമ്മര്‍ കോയ(37), ഹനീഫ(43)എന്നവരെയാണ് പ്രതികള്‍ മാരകായുധങ്ങളുമായെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

jail12

കൊലപാതക ശ്രമം, ഗൂഡാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ആയുധംകൊണ്ട് പരിക്കേല്‍പ്പിക്കല്‍, ഗുരുതരമായി വാളുകൊണ്ട ്‌വെട്ടി പരുക്കേല്‍പ്പിക്കല്‍ എന്നി വകുപ്പുകലായാണ് ശിക്ഷ. 2011 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. റഹ്മത്ത്പളളി അങ്ങാടിയില്‍ സി പിഎം പ്രവര്‍ത്തകര്‍ കൊടിയും ഫല്‍ക്സും സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും വാക്കേറ്റവുമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ദിലീപിന് എതിരായ കുറ്റപത്രം: പോലീസ് തലപ്പത്ത് ഭിന്നത.. ഒരു പഴുത് മതി, രക്ഷപ്പെടും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
5yrs imprisonment and RS.20,500 fine for 13 SDPI workers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്