പുതിയ ബാര്‍ ലൈസന്‍സുകള്‍; സര്‍ക്കാരിനെതിരെ പിണറായിയും സുധീരനും
തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന യുഡിഎഫ് സര്‍ക്കാര്‍ ആറ് പുതിയ ബാര്‍ ലൈസന്‍സുകള്‍കൂടി നല്‍കിയത് വിവാദമാകുന്നു. തെഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ വാഗ്ദാനം പൊള്ളയാണെന്ന് തെളിക്കുന്നതാണ് പുതിയ ലൈസന്‍സ് എന്ന് പ്രതിപക്ഷം ആരോപിച്ചു.
ആറ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. അതേസമയം, ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റില്ലെന്നും ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. 3 സ്റ്റാര്‍ 4 സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്ന് നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനില്‍ നിന്നാകും സര്‍ക്കാര്‍ കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരിക. പുതിയ ലൈസന്‍സ് അനുവദിച്ചത് താന്‍ അറിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈസന്‍സ് അനുവദിക്കുന്നത് ശരിയല്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നുമാണ് സുധീരന്‍ അറിയിച്ചിരിക്കുന്നത്.
കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നതെന്ന് സിപിഎം പിബി അംഗം പിണറായി സര്‍ക്കാരിനെ പരിഹസിച്ചു. സര്‍ക്കാരിന്റെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. ചില്ലറ വ്യാപാര ഔട്ട് ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ അനുവദിച്ച സര്‍ക്കാര്‍ ആണിതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications