കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്ണിന് താൽക്കാലികമായി 76 അധിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. 79 അധിക ബാച്ചുകളാണ് പ്ലസ് വണ്ണിന് അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ വ്യക്തമാക്കിയിരുന്നുവെന്ന് വി ശിവൻകുട്ടി പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു.

കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്

സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത് എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി. താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കുന്നതാണെന്നും വി ശിവൻകുട്ടി അറിയിച്ചു.

77

കൂടാതെ 2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുന്നതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുകയാണ്. കോവിഡ് - 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ

ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെ എസ് ടി എ,എസ് എഫ് ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ വച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ് എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

English summary
76 additional batches allotted for Plus one, informs Education Minister V Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X