കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണുകള്‍ കക്കൂസില്‍ നിന്ന് കിട്ടി

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഉപയിച്ചിരുന്ന ഫോണുകള്‍ ഉപേക്ഷിച്ചത് കക്കൂസില്‍. വിശദമായ പരിശോധനയില്‍ കക്കൂസിന്റെ മാന്‍ഹോളില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു.

ടിപി വധക്കേസ് പ്രതികളെ പാര്‍പ്പിച്ചിരുന്ന സെല്ലിന്റെ കക്കൂസിന്റെ മാന്‍ ഹോളില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകളാണ് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം സ്മാര്‍ട്ട് ഫോണുകളുകളാണ്. ഈ ഫോണുകള്‍ വഴിയാണ് പ്രതികള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

Kozhikkode District Jail

ഏഴ് ഫോണ്‍ ബാറ്ററികളും മൂന്ന് മെമ്മറ് കാര്‍ഡുകളും രണ്ട് സിം കാര്‍ഡുകളും ഒരു ഹെഡ് സെറ്റും മാന്‍ ഹോളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മെമ്മറി കാര്‍ഡുകളില്‍ ഒന്ന് 8 ജിബിയുടേയും രണ്ടെണ്ടം രണ്ട് ജിബിയുടേയും ആണ്.

വോഡഫോണിന്റെ ഒരു സിം കാര്‍ഡും ഐഡിയയുടെ ഒരു മൈക്രോ സിംകാര്‍ഡും ആണ് കിട്ടിയിട്ടുള്ളത്. എന്നാല്‍ മൈക്രോ സിംകാര്‍ഡ് ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണുകള്‍ ഒന്നും തന്നെ ജയിലില്‍ നിന്ന് കണ്ടെടുത്തിട്ടില്ല. കക്കൂസിന്റെ മാന്‍ഹോളില്‍ നിന്ന് ലഭിച്ച സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്നതല്ല മൈക്രോ സിംകാര്‍ഡ്. അങ്ങനെയെങ്കില്‍ അത്യാധുനിക ഫോണുകളും പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കരുതേണ്ടി വരും.

ജയില്‍ മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മറ്റൊരു മൊബൈല്‍ ഫോണും പോലീസ് പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ഇതോടെ ഫേസ് ബുക്ക് വിദാത്തിന് ശേഷം ജയിലില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കാനായി.

ആദ്യഘട്ട പരിശോധനയില്‍ ഫോണുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും നടത്തിയ പരിശോധനയിലാണ് കക്കൂസിന്റെ പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ഇതോടെ യാണ് മാന്‍ഹോളും സെപ്റ്റിക് ടാങ്കും പരിശോധിക്കാന്‍ തീരുമാനിച്ചത്.

English summary
8 Mobile phones found out ftrom Kozhikkode Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X