Get Updates
Get notified of breaking news, exclusive insights, and must-see stories!

രജ്ഞിനി ഹരിദാസ് അറിഞ്ഞോ? തെരുവ് നായയുടെ കടിയേറ്റ എട്ടുവയസുകാരി മരിച്ചു, കാണൂ

മലപ്പുറം: സംസ്ഥാനത്ത് പലയിടത്തും തെരുവ് നായ്ക്കള്‍ പെരുകുന്നതിനെ തടയാനും കടിയേല്‍ക്കാതെ രക്ഷപ്പെടാനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളുമായി വിവിധ പഞ്ചായത്തുകളും ജില്ലാ നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മൃഗസ്‌നേഹികളുടെ ഇടപെടല്‍ മൂലം പലപ്പോഴും തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൊച്ചിയിലും മറ്റും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ അവയെ കൊല്ലാനുള്ള നടപടി ക്രമങ്ങളിലേയ്ക്ക് അധികൃതര്‍ തിരിഞ്ഞതിനെതിരെ രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മലപ്പുറത്ത് നിന്നുള്ള ഒരു വാര്‍ത്ത മൃഗസ്‌നേഹികളില്‍ പോലും ഞെട്ടലുണ്ടാക്കും. തെരുവ് നായയുടെ കടിയേറ്റ എട്ടുവയുകാരി മരിച്ചു.

ഒരുമാസം മുന്‍പ് തെരുവ് നായയുടെ കടിയേറ്റ കുട്ടിയാണ് മരിച്ചത്. അന്ന് മുതല്‍ കൃത്യമായി കുത്തിവയ്പ്പ് എടുത്തിരുന്നെങ്കിലും മൂന്ന് ദിവസം മുന്‍പ് പനി കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ കുട്ടിയെ പ്രവേശിപ്പിയ്ക്കുകയായിരുന്നു. അധികം വൈകാതെ കുട്ടി മരിച്ചു.

മലപ്പുറത്ത്

മലപ്പുറത്ത്

തെരുവ് നായയുടെ കടിയേറ്റ മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഊരകം കുന്നത്ത് ഇസ്മായിലിന്റെ മകള്‍ മുഹ്‌സിനിയാണ് മരിച്ചത്.

സ്‌കൂള്‍ വിട്ട് വരുന്ന വഴി

സ്‌കൂള്‍ വിട്ട് വരുന്ന വഴി

സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് മുഹ്‌സിനയെ പട്ടി കടിച്ചത്

മൃഗസ്‌നേഹം

മൃഗസ്‌നേഹം

അക്രമണകാരികളായ തെരുവ് നായ്ക്കളെ പോലും പലപ്പോഴും കൊല്ലാന്‍ കഴിയാത്തത് മൃഗസ്‌നേഹികളുടെ ഇടപെലടല്‍ മൂലമാണ്

രജ്ഞിനി ഹരിദാസ്

രജ്ഞിനി ഹരിദാസ്

രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ളവര്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് എതിരാണ്

എന്ത് പരിഹാരം

എന്ത് പരിഹാരം

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് വാദിയ്ക്കുന്നവര്‍ക്ക് അവയുടെ ആക്രമണത്തില്‍ നിന്ന് കുട്ടികളേ.ും മുതിര്‍ന്നവരേയും രക്ഷിയ്ക്കാന്‍ എന്ത് പരിഹാരമാണ് നിര്‍ദ്ദേശിയ്ക്കാനുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+