• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎസ്ആർടിസിയുടെ സ്കാനിയ 'ഇടിവണ്ടി'; അപകടം ഒഴിഞ്ഞ് നേരമില്ല, ഒരു വർഷം അപകടം 86, നഷ്ടം 4 കോടി!

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്കാനിയ ബസിൽ യാത്രക്കാർ ഇപ്പോൾ കയറുന്നത് നെഞ്ചിടിപ്പോടെയാണ്. സ്ഥലത്തെത്തിയാൽ ഒന്ന് ദീർഘ ശ്വാസം വിടും, അപകടമൊന്നും സംഭവിക്കാതെ എത്തിയല്ലോ എന്ന പ്രാർത്ഥനയും. കേരള സർക്കാരിന്റെ സേവനത്തെ കളിയാക്കിയതല്ല. കണക്കുകൾ പറയുന്നതും ഈ കാര്യങ്ങൾ തന്നെയാണ്. അന്തർ സംസ്ഥാന പാതകളിലേക്ക് യാത്ര ചെയ്യാനാണ് കെഎസ്ആർടിസി 18 സ്കാനിയ ബസുകൾ വാങ്ങിയത്. എന്നാൽ ഇത് തുടർച്ചയായി അപകടത്തിൽപെടുന്ന കാഴ്ചകളാണ് കാണുന്നത്.

ഇത് കാരണം സർക്കാർ ഖജനാവിൽ നിന്ന് ചോർന്നത് നാല് കോടി രൂപയാണ്. തകർന്ന ബസ്സുകൾ നേരെയാക്കാൻ തന്നെ കെഎസ്ആർടിസി 84.34 ലക്ഷം രൂപ ചിലവിട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നരക്കോടി രൂപവരുന്ന ബസ് അപകടത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടതായി വരെ വന്നു. അപകടത്തെ തുടർന്ന് 314 ദിവസം ബസ്സുകൾ ഓടിക്കാൻ കഴിയാത്ത അവസ്തുയുണ്ടി. ഇതുവഴി ദിവസം 80000 രൂപയുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്.

മൂന്ന് ദിവസത്തിൽ ഒരു അപകടം

മൂന്ന് ദിവസത്തിൽ ഒരു അപകടം

മൂന്ന് ദിവസത്തിലൊരിക്കൽ ഒരു അപകടമുണ്ടാകുന്നു എന്നാണ് കണക്ക്. അപകടത്തിന് കാരണമാകുന്നത് ഡ്രൈവർമാരുടെ പിഴവാണ്. ഇത് കെഎസ്ആർടിസി നിയമസഭയിൽ വ്യക്തമാക്കുകയും ചെയിതിരുന്നു. എന്നാൽ ഡ്രൈവർമാരെ ശിക്ഷിക്കാറില്ല. ഇതുവരെ മൂന്ന് സ്കാനിയ ഡ്രൈവർമാരിൽ നിന്ന് മാത്രമാണ് പിഴ ഈടാക്കിയത്. മൂന്ന് സംഭവങ്ങലിൽ നിന്നായി 44,263 രൂപയാണ് പിഴ ഈടാക്കിയരുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെങ്കിലും കുറ്റക്കാർക്കെതിരെ ശിക്ഷ ഒതുക്കാറാണ് പതിവ്.

അലക്ഷ്യമായി വാഹനമോടിക്കുന്നു

അലക്ഷ്യമായി വാഹനമോടിക്കുന്നു

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് അപകടനിരക്ക് ഉയര്‍ത്തുന്നുണ്ടെന്ന് ദക്ഷിണമേഖലാ എഡിജിപിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ എഫ്ഐആറിന്റെ പകര്‍പ്പുസഹിതം കെഎസ്ആര്‍ടിസി എംഡിക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. എന്നാൽ ഇതൊന്നും നടക്കുന്നില്ലെന്നതാണ് പരമമായ സത്യം.

ഡിവൈഡറിൽ ഇടിച്ചുകയറി

ഡിവൈഡറിൽ ഇടിച്ചുകയറി

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കേരള ആർടിസിയുടെ സ്കാനിയ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടിരുന്നു. ജൂൺ 17 ശനിയാഴ്ച പുലർച്ചെ മൈസൂരുവിനടുത്ത് നഞ്ചൻകോഡ് വെച്ചായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. പക്ഷെ ഒന്നരക്കോടിയോളം രൂപ വരുന്ന ഈ ബസ് കെഎസ്ആർടിസിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ച് പോയിരുന്നു. ഡ്രൈവർ ഉറങ്ങിയതായിരുന്നു അപകട കാരണം.

അക്സിലേറ്റർ അമർത്തിയാൽ ബസ്സ് പിന്നിലോട്ട്....

അക്സിലേറ്റർ അമർത്തിയാൽ ബസ്സ് പിന്നിലോട്ട്....

അതേസമയം ദേശീയ പാതയില്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് പുറപ്പെടാനൊരുങ്ങിയ സ്‌കാനിയ ബസ് ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍ പാഞ്ഞത് പിന്നോട്ടേക്ക് പോയ സംഭവവും ഉണ്ടായിരുന്നു. അതിവേഗം 50 മീറ്ററോളം പിന്നോട്ടേയ്ക്ക് പാഞ്ഞപ്പോള്‍ ഡ്രൈവര്‍ മരവിച്ച്‌ ഇരുന്നുപോയി. പിന്നീട് സ്ഥലകാലബോധം വീണ്ടുകിട്ടിയ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിച്ച് വണ്ടിയെടുത്തപ്പോള്‍ സംഗതി വീണ്ടും തഥൈവ. കൃത്യമായ മെയിന്റനിങ് വർക്ക് നടക്കുന്നില്ല എന്നതിന്റെ തെളിവാണിത്.

അറ്റകുറ്റപണിക്ക് കരാറാക്കിയില്ല

അറ്റകുറ്റപണിക്ക് കരാറാക്കിയില്ല

സ്‌കാനിയയില്‍നിന്നും 18 ബസുകള്‍ ഒരുമിച്ചു വാങ്ങിയെങ്കിലും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കിയിട്ടില്ല എന്നതും കോർപ്പറേഷന്റെ മറ്റൊരു വീവിചയാണ്. അതുകൊണ്ട് തന്നെ അറ്റകുറ്റപണികൾക്ക് കമ്പനി ആവശ്യപ്പെടുന്ന തുക നല്‍കേണ്ട അവസ്ഥയിലാണ് കോർപ്പറേഷനുള്ളത്.

കരാറാക്കാത്തത് വൻ നഷ്ടം

കരാറാക്കാത്തത് വൻ നഷ്ടം

ഇപ്പോൾ വാങ്ങിയ 18 ബസ്സുകൾക്ക് പുറമേ വീണ്ടും ബസ്സുകൾ വാങ്ങാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബസുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ടിയും മെച്ചപ്പെട്ട ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാൽസ മാനേജ്മെന്റ് അതിന് ശ്രമിച്ചില്ല. ഇത് കെഎസ്ആർടിസിക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.

സ്കാനിയേക്കാൾ ലാഭം വോൾവോ

സ്കാനിയേക്കാൾ ലാഭം വോൾവോ

വോൾവോ ബസ്സുകൾക്ക് പകരമാണ് സ്കാനിയയിലേക്ക് കെഎസ്ആർടിസി മാറിയത്. എന്നാൽ വോൾവോ ബസ്സുകൾക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്കാനിയയുടേത് 2.31 കിലോമീറ്ററും. ആദ്യം മുപ്പതിലേറെ ബസ്സുകൾ വാങ്ങിയ കർണാടകത്തിലെ കെ എസ് ആർ ടി സി മാത്രമാണു ‘സ്കാനിയ' ഉപയോഗിച്ചു സർവീസ് നടത്തിയത്. കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ ബസ് ഉപയോഗിച്ചു കേരളത്തിലെ കെ എസ് ആർ ടി സിയും തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ 'സ്കാനിയ' ഓടിക്കുകായയിരുന്നു.

English summary
86 accidents in 1 year; Scania buses add Rs 4 Cr loss to KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X