ടിപിയേക്കാള്‍ ക്രൂരം..രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍!! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബൈക്കിലും ഓട്ടോയിലുമെത്തിയ സംഘമാണ് 34 കാരനായ രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും ഞായറാഴ്ച പോലീസ് പിടികൂടിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ ആക്രമിച്ചത്. നേരത്തേ ടിപി ചന്ദ്രശേഖരനെ അക്രമികള്‍ 51 തവണ വെട്ടി കൊലപ്പെടുത്തിയതിനേക്കാള്‍ ക്രൂരമായാണ് രാജേഷ് ആക്രമിക്കപ്പെട്ടത്.

ദിലീപ് പറഞ്ഞത് കള്ളം!! സുനിയുമായി അടുത്ത ബന്ധം!! തെളിവുകള്‍....കാവ്യയും കുടുങ്ങും

 89 വെട്ടുകള്‍

89 വെട്ടുകള്‍

രാജേഷിന്റെ ശരീരത്തില്‍ ആകെ 89 വെട്ടുകള്‍ ഏറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ പലതും വളരെ ആഴത്തിലുള്ള മുറിവുകളാണ്.

 മരണകാരണം

മരണകാരണം

കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമം നടന്നത്

അക്രമം നടന്നത്

ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് രാജേഷിനു നേരെ ആക്രമണമുണ്ടായത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു ഇത്.

ഇടതു കൈ വെട്ടിമാറ്റി

ഇടതു കൈ വെട്ടിമാറ്റി

രാജേഷിന്റെ ഇടതു കൈ അക്രമികള്‍ വെട്ടി മാറ്റി വലിച്ചെറിയുകയായിരുന്നു. ഇതിനു ശേഷം അക്രമികള്‍ ഇയാളെ വീണ്ടും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

റോഡില്‍ കിടന്നു

റോഡില്‍ കിടന്നു

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ രാജേഷ് 10 മിനിറ്റോളമാണ് റോഡില്‍ കിടന്നത്. പിന്നീട് ബിജെപി പ്രവര്‍ത്തര്‍ എത്തിയാണ് പോസീസിന്റെ വാഹനത്തില്‍ രാജേഷിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി 11.30ഓടെ മരണം സംഭവിക്കുകയും ചെയ്തു.

സംഘര്‍ഷം

സംഘര്‍ഷം

ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോവുന്നതിനിടെ പല സ്ഥലങ്ങലിലും സംഘര്‍ഷമുണ്ടായി. എന്‍ജിഒ സംസ്ഥാന കമ്മിറ്റി ഓഫീസ്, സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നീവിടങ്ങിലേക്ക് കല്ലേറുണ്ടായി. സിപിഎമ്മിന്റെ കൊടിമരങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡും നശിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് രണ്ട് വരെ നിരോധനാജ്ഞ

ഓഗസ്റ്റ് രണ്ട് വരെ നിരോധനാജ്ഞ

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടു വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിക്കഴിഞ്ഞു.

English summary
Rss worker Rajesh murder: 89 wounds in body
Please Wait while comments are loading...