കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം ക്ലാസും ഇനി യുപിയില്‍!! 20,000ത്തോളം അധ്യാപകരുടെ ചീട്ടുകീറും!!

സ്വകാര്യ മാനേജ്മെന്‍റുകള്‍ക്കാണ് ഇതു ഗുണം ചെയ്യുക

  • By Manu
Google Oneindia Malayalam News

കൊല്ലം: യുപി സ്‌കൂളില്‍ എട്ടാം ക്ലാസ് തുടങ്ങാന്‍ ചില എയ്ഡഡ് സ്‌കൂളുകള്‍ക്കു സുപ്രീം കോടതി അനുമതി നല്‍കിയത് പുതിയ പ്രശനങ്ങള്‍ക്ക് കാരണമാവും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് സുപ്രീം കോടതി എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയത്.2010ലാണ് കേന്ദ്രം വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. തുടര്‍ന്ന് സംസ്ഥാനങ്ങളോട് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നിയമമനുസരിച്ച് പ്രാഥമിക തലം ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയും യുപി തലം ആറു മുതല്‍ എട്ടു വരെയുമാണ്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഈ ഘടനമാറ്റം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

1

എന്നാല്‍ കേരളത്തിലെ അഞ്ചാം ക്ലാസ് യുപി തലത്തിലും എട്ടാം ക്ലാസ് ഹൈസ്‌കൂള്‍ തലത്തിലും തുടരുകയാണ്. നിയമമനുസരിച്ചുള്ള ഘടനാമാറ്റം ആവശ്യപ്പെട്ട് നാല്‍പ്പതോളം എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഉപാധികളോടെ കോടതി ഇതിനു അനുമതിയയും നല്‍കുകയായിരുന്നു.

2

എട്ടാം ക്ലാസിനെ ഹൈസ്‌കൂളില്‍ നിന്നു വേര്‍പെടുത്തുമ്പോള്‍ നിരവധി അധ്യാപക തസ്തികകള്‍ ഇല്ലാതാവും. മൂന്നിലൊരു ഭാഗം ഹൈസ്‌കൂള്‍ അധ്യാപകരാണ് പുറത്താവുക. ഇത് ഏകദേശം 20,000ത്തോളം വരും. എന്നാല്‍ യുപി തലത്തില്‍ ഇത്ര തന്നെ അധ്യാപകരുടെ ഒഴിവ് വരികയും ചെയ്യും. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്കാണ് പുതിയ പരിഷ്കാരം കൂടുതല്‍ ഗുണം ചെയ്യുക.

English summary
8 th standard to be included in up school. Several high school teachers may lose job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X