മൂന്നാമത്തെ ചര്‍ച്ചയും പരാജയം, സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്കും...

  • By: Afeef
Subscribe to Oneindia Malayalam
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിയുമായി സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ പണിമുടക്കാന്‍ സെക്രട്ടേറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ തീരുമാനിച്ചു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാരും ജീവനക്കാരും തമ്മില്‍ ധാരണയിലെത്തിയില്ല. മൂന്നാമത്തെ ചര്‍ച്ചയും പരാജയര്രെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ചത്.

kerala

ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സെക്രട്ടറി തല സമിതിയുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

English summary
a group of employees in secretariat decided to strike
Please Wait while comments are loading...