Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപരസ്യത്തിലൂടെ കൊച്ചിയില്‍ ഹൈടെക് പെണ്‍വാണിഭം, വീഡിയോ റിപ്പോര്‍ട്ട് കാണൂ

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് ഹെെടെക്ക് പെണ്‍വാണിഭ സംഘം. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തുന്നത്. 21 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് വാദ്ഗാനം ചെയ്യുന്നത്. തങ്ങളുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് പണം നിക്ഷേിയ്ക്കണമെന്നാണ് സംഘം ആവശ്യപ്പെടുന്നത്. എന്നാല്‍ പണം അക്കൗണ്ടില്‍ നിക്ഷേപിയ്ക്കുമ്പോഴാണ് തട്ടിപ്പിന്റെ മറ്റൊരു മുഖം മനസിലാകുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് പെണ്‍വാണിഭ സംഘത്തിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വന്നത്.

രണ്ട് പ്രമുഖ പത്രങ്ങളിലായാണ് സംഘത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നത്. വിഐപികള്‍ മാത്രം വിളിച്ചാല്‍ മതിയെന്ന് പരസ്യത്തില്‍ പ്രത്യേകം പറയുന്നുണ്ട്. ഇനി പരസ്യത്തില്‍ നല്‍കിയിരിയ്ക്കുന്ന നമ്പറില്‍ വിളിച്ചാല്‍ ഇടനിലക്കാര്‍ നിങ്ങളുമായി സംസാരിയ്ക്കും. കൊച്ചിയിലാണത്രേ സംഘത്തിന്റെ ഹെഡ് ഓഫീസ്. ഇത്തരത്തില്‍ 200 ല്‍ അധികം ബ്രാഞ്ചുകള്‍ ഉണ്ടെന്നും ഇടനിലക്കാരി പറയുന്നു.

Rape

21 നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘം നല്‍കാമെന്ന് പറയുന്നത്. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലും പെണ്‍കുട്ടികളെ തങ്ങള്‍ എത്തിയ്ക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. സംഘത്തിന്റെ വിശ്വാസം നേടിക്കഴിഞ്ഞാല്‍ ആവശ്യക്കാരനോട് ഇവര്‍ തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാന്‍ ആവശ്യപ്പെടും. അത് മാത്രമല്ല തങ്ങളുടെ കൈവശമുള്ള സ്ത്രീകളുടേതെന്ന് പറഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ ആവശ്യക്കാരന് അയക്കുകയും ചെയ്യും.

അക്കൗണ്ട് നമ്പറിലേയ്ക്ക് പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ സംഘം വീണ്ടും കബളിപ്പിയ്ക്കല്‍ തുടരും. നേരില്‍ കാണണമെങ്കില്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യും. ഇവരുടെ ഫോണ്‍ നമ്പരും അക്കൗണ്ട് നമ്പരും ഉള്‍പ്പടെ പൊലീസിന് നല്‍കിയാലും ഫലമുണ്ടാകുമെന്ന് കരുതേണ്ട. സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ റിപ്പോര്‍ട്ടര്‍ സംഘം എല്ലാ വിവരങ്ങളും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെയും പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ല. വിഐപികളെ തേടിയുള്ള പെണ്‍വാണിഭ സംഘത്തിന് പിന്നിലും വിഐപികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്തായാലും സംഘത്തിന്റെ പത്രപ്പരസ്യം ഇപ്പോഴും തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+