സഹോദരനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രത്തിന് അനുമതി
കൊച്ചി: സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഏഴ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പിതാവിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവിട്ടത്.

പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഈ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ചാണ് ഹൈക്കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിച്ചത്. 32 ആഴ്ചയിലധികമായ ഗര്‍ഭം അലസിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇരയായ കുട്ടിയുടെ മാനികവുമായ ആരോഗ്യത്തെ ഇക്കാര്യം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
കുട്ടി ഗര്‍ഭിണിയായത് സ്വന്തം സഹോദരനില്‍ നിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ വലിയ സങ്കീര്‍ണതകള്‍ ഈ കേസിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications