ഗംഗേശാനന്ദ 'തേജസ്വിയും ഊര്‍ജ്ജസ്വലനും'... ആര്‍എസ്എസ്സുകാരന്‍! പാരാമിലിട്ടറിയില്‍ ജോലി... ഞെട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. ബലാത്സംഗം ശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന കേസിലാണ് ഇത്. എന്നാല്‍ പെണ്‍കുട്ടി തന്നെയാണോ സ്വാമിയുടെ ലിംഗം ഛേദിച്ചത് എന്ന കാര്യത്തില്‍ ഇപ്പോള്‍ ആകെ ആശയക്കുഴപ്പമാണ്.

സ്വാമിയുടെ വാര്‍ത്ത പുറത്ത് വന്ന സമയത്ത് തന്നെ പിന്തുണയുമായി പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരായിരുന്നു അവര്‍ എന്ന് പറയേണ്ടതില്ലല്ലോ! എന്നാല്‍ സ്വാമിയെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ് വായിച്ചാല്‍ ആരും ഞെട്ടിപ്പോകും.

ആരായിരുന്നു സ്വാമി ഗംഗേശാനന്ദ, എന്തായിരുന്നു സ്വാമി...

പാരാ മിലിട്ടറി

പാരാ മിലിട്ടറി

സന്യാസി ആകുന്നതിന് മുമ്പ് സ്വാമി പാരാ മിലിട്ടറി ഫോഴ്‌സില്‍ ജീവനക്കാരനായിരുന്നു എന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ജോലി ഉപേക്ഷിച്ചാണത്രെ പന്മന ചട്ടമ്പി സ്വാമി ആശ്രമത്തില്‍ ചേര്‍ന്നത്.

തേജസ്വിയും ഊര്‍ജ്ജസ്വലനും

തേജസ്വിയും ഊര്‍ജ്ജസ്വലനും

തേജസ്വിയും ഊര്‍ജ്ജസ്വലനും ആയ ചെറുപ്പക്കാരന്‍ ആയിരുന്നുവത്രെ അന്ന് സ്വാമി. ശ്രീഹരി എന്നായിരുന്നു പേര്. ആശ്രമത്തില്‍ ചേര്‍ന്നപ്പോള്‍ ഹരിചൈതന്യ ബ്രഹാമചാരിയായി.

ആര്‍എസ്എസ്സുകാരൻ?

ആര്‍എസ്എസ്സുകാരൻ?

അതിനും മുമ്പേ രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ വളര്‍ന്ന നല്ല ഒരു സമാജ പ്രവര്‍ത്തകന്‍ എന്നും സ്വാമിയെ വിശേഷിപ്പിക്കുന്നുണ്ട്. രണ്ടായിരാം ആണ്ടിലാണത്രെ സ്വാമി പന്മന ആശ്രമത്തിലെ പൂര്‍ണ അന്തേവാസിയായത്.

പാചകക്കാരന്‍, വിറക് വെട്ടുകാരന്‍

പാചകക്കാരന്‍, വിറക് വെട്ടുകാരന്‍

എന്ത് കഠിനാധ്വാനം ചെയ്യാനും മടിയുണ്ടായിരുന്നുല്ലത്രെ സ്വാമിക്ക്. പാചകക്കാരനായും ഡ്രൈവര്‍ ആയും വിറകുവെട്ടുകാരന്‍ ആയും ജോലി ചെയ്തു. അതിലെല്ലാം ഉപരി നല്ല സംഘടനാപാടവവും ഉണ്ടായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

സന്യാസി ദീക്ഷ

സന്യാസി ദീക്ഷ

2004 ല്‍ ഗംഗേശാനന്ദയ്ക്ക് സന്യാസ ദീക്ഷ കിട്ടിയെന്നും പറയുന്നുണ്ട്. ഉത്തര കാശിയില്‍ വച്ച് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ആണ് സന്യാസ ദീക്ഷ നല്‍കിയത് എന്നാണ് പറയുന്നത്. എന്നാല്‍ പന്മന ആശ്രമം അധികൃതര്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി

എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി

ആരേയും സഹായിക്കുന്ന പ്രകൃതമാണ് സ്വാമിയുടേത്. ലക്ഷണക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവച്ചത് മറ്റുള്ളവര്‍ക്ക് വേണ്ടി ആയിരുന്നു എന്നും പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നുണ്ട്.

സന്യാസ ജീവിതത്തിന് ചേരാത്ത കാര്യം

സന്യാസ ജീവിതത്തിന് ചേരാത്ത കാര്യം

സഹോദരന്‍മാരുടെ ഹോട്ടല്‍ വ്യവസായത്തില്‍ പലപ്പോഴും സ്വാമി ഇടപെട്ടത് അവരുണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നുവത്രെ. അത് ഒരുപക്ഷേ സന്യാസ ജീവിതത്തിന് ചേരാത്ത കാര്യംമായിരിക്കാം എന്നും പറയുന്നുണ്ട്, പക്ഷേ ഇതല്ലാതെ ഇത്രയും കാലത്തെ സന്യാസ ജീവിതത്തില്‍ ഗംഗേശാനന്ദയ്ക്ക് മറ്റൊരു കറുത്ത പാടും ഇല്ലെന്നും പറയുന്നുണ്ട്.

കണ്ണമ്മൂല വിവാദം

കണ്ണമ്മൂല വിവാദം

കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമികളുടെ സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരത്തെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ചട്ടമ്പി സ്വാമി ജനിച്ച വീട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥ കൃത്രിമമാര്‍ഗ്ഗത്തില്‍ തട്ടിയെടുത്തു എന്നാണ് ആക്ഷേപം. അതിനെചിരെ സമരം ചെയ്ത നാട്ടുകാരെ ഗുണ്ടകള്‍ ആക്രമിച്ചു.

സഹായം തേടിയെത്തിയപ്പോള്‍

സഹായം തേടിയെത്തിയപ്പോള്‍

സമരത്തില്‍ അടികൊണ്ട പ്രവര്‍ത്തകര്‍ സഹായം തേടി പന്മന ആശ്രമത്തില്‍ എത്തിയപ്പോള്‍ ആശ്രമം ആണ് സമരം നയിക്കാന്‍ ഗംഗേശാനന്ദയെ നിയോഗിച്ചത് എന്നാണ് വാദം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പേരുവിവരങ്ങളും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്വന്തം മക്കളെ പോലെ

സ്വന്തം മക്കളെ പോലെ

ആ കുടുംബത്തിലെ രണ്ട് കുട്ടികളേയും സ്വന്തം കുട്ടികളെ പോലെ ആയിരുന്നു സ്വാമിക്ക്. സ്വാമിയുടെ മാതാപിതാക്കളുടെ വീട്ടില്‍ ഈ കുട്ടികള്‍ പലപ്പോഴും താമസിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നുണ്ട്.

അയ്യപ്പദാസിനെ കുറിച്ച്

അയ്യപ്പദാസിനെ കുറിച്ച്

സ്വാമിയുടെ പരിചയക്കാരനായ അയ്യപ്പദാസുമായി പെണ്‍കുട്ടി പ്രണയത്തിലായി എന്നും അയ്യപ്പ ദാസിന് ക്രിമിനല്‍ പശ്ചാത്തലും ഉണ്ടെന്നും ഒക്കെ കുറിപ്പില്‍ പറയുന്നുണ്ട്. സ്വാമിയും പെണ്‍കുട്ടിയുടെ മാതാപിതാക്കളും എല്ലാം ആ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു എന്നും പറയുന്നുണ്ട്.

വകവരുത്താന്‍ തീരുമാനിച്ചു?

വകവരുത്താന്‍ തീരുമാനിച്ചു?

സ്വാമിയെ വകവരുത്താന്‍ പെണ്‍കുട്ടിയും അയ്യപ്പദാസും കൂടി തീരുമാനിച്ചു എന്നൊക്കെയാണ് പിന്നീട് കുറിപ്പില്‍ പറയുന്നത്. ഇപ്പോള്‍ നടന്നതെല്ലാം നാടകമാണെന്ന് തെളിയിക്കാന്‍ വേണ്ടി പല കാര്യങ്ങളും പറയുന്നുണ്ട്.

കരുത്തനും കളരി അഭ്യാസിയും

കരുത്തനും കളരി അഭ്യാസിയും

കരുത്തനും കളരി അഭ്യാസിയും ആയ സ്വാമിയെ കീഴ്‌പ്പെടുത്തി ലിംഗം മാത്രം ഛേദിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഒരിക്കലും കഴിയില്ലെന്നാണ് മറ്റൊരു വാദം. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വെട്ടി എന്ന് പറയുന്നതിലും ന്യായമില്ലെന്ന് പറയുന്നു. കാരണം സ്വാമിയുടെ ശരീരത്തില്‍ വേറെ എവിടേയും മുറിവില്ലത്രെ.

മയക്കുമരുന്ന് നല്‍കി?

മയക്കുമരുന്ന് നല്‍കി?

മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയാണ് സ്വാമിയുടംെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത് എന്നാണ് ഈ കുറിപ്പിലെ വാദം. കടുത്ത വേദനയും രക്തസ്രാവവും കൊണ്ട സ്വാമി ഉണരുമ്പോള്‍ വീട്ടില്‍ പോലീസുകാര്‍ എത്തിയിരുന്നു എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം

English summary
A note spreading on Social Media about Swami Gangesananda.
Please Wait while comments are loading...